ഏഷ്യൻ സഖ്യകക്ഷികൾ പ്രതിരോധ വിഹിതം കൂട്ടണം; ‘സൗജന്യ സുരക്ഷയുടെ കാലം കഴിഞ്ഞു’ – യുഎസ് പ്രതിരോധ സെക്രട്ടറി

സിംഗപ്പൂർ: ഏഷ്യൻ സഖ്യകക്ഷികളോട് അമേരിക്ക ‘പിന്നോട്ട് തിരിയുന്നില്ലെന്നും’ എന്നാൽ അവർ സ്വന്തം പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കൂടുതൽ പണം ചിലവഴിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. സിംഗപ്പൂരിൽ നടന്ന രാജ്യാന്തര സുരക്ഷാ സമ്മേളനമായ ‘ഷാംഗ്രി-ലാ ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. പസഫിക് മേഖലയിലെ സുരക്ഷയ്ക്കായി ഏഷ്യൻ പങ്കാളികൾ തങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഡിപി) 3.5 ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കണമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായി ഹെഗ്‌സെത്ത് വ്യക്തമാക്കി.

സമ്പന്ന രാജ്യങ്ങളുടെ പ്രതിരോധത്തിനായി യുഎസ് നികുതിപ്പണം സബ്‌സിഡിയായി നൽകുന്ന കാലം കഴിഞ്ഞെന്നും, അമേരിക്കയ്ക്ക് ആവശ്യം ‘പങ്കാളികളെയാണ്, സംരക്ഷിത പ്രദേശങ്ങളെയല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പസഫിക് മേഖലയിൽ ചൈന ഉൾപ്പെടെയുള്ള ഒരു രാജ്യത്തിന്റെയും ആധിപത്യം അനുവദിക്കില്ല. ചൈനയുടെ ദ്രുതഗതിയിലുള്ള സൈനിക വളർച്ചയിൽ യുഎസിന് ന്യായമായ ആശങ്കയുണ്ട്. സ്വന്തം സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനായി 1.5 ട്രില്യൺ ഡോളറിൻ്റെ ബൃഹത്തായ നിക്ഷേപമാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഫിലിപ്പീൻസ്, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രതിരോധ സംഭാവനകളെ യുഎസ് പ്രശംസിച്ചു. ഇത്തരം സഖ്യകക്ഷികൾക്ക് അത്യാധുനിക ആയുധ വിൽപ്പനയിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും മുൻഗണന നൽകും.

സ്വന്തം സുരക്ഷയ്ക്കായി കൃത്യമായ പണം ചിലവഴിക്കാത്ത യൂറോപ്യൻ രാജ്യങ്ങളെയും നാറ്റോ സഖ്യകക്ഷികളെയും ഹെഗ്‌സെത്ത് രൂക്ഷമായി വിമർശിച്ചു. മേഖലയിലെ സമാധാനം നിലനിർത്താൻ വെറും ചർച്ചകൾ മാത്രം പോരെന്നും, ശക്തമായ കപ്പലുകളും അന്തർവാഹിനികളും അടങ്ങുന്ന പ്രതിരോധ ശേഷിയാണ് ആവശ്യമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

Asian allies must increase defense spending; ‘The era of free security is over’ – US Defense Secretary

More Stories from this section

family-dental
witywide