“ഇന്ത്യ ഇൻഡോ-പസഫിക്കിലെ കാവലാൾ” ചൈനീസ് ഭീഷണിക്കെതിരെ സ്വന്തം താൽപ്പര്യം മുൻനിർത്തി മുന്നോട്ട് പോകണം”: യുഎസ് പ്രതിരോധ സെക്രട്ടറി

സിംഗപ്പൂർ: ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിൽ ഇന്ത്യ ‘നിർണായക ശക്തി’യാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. ചൈനയുടെ വൻതോതിലുള്ള സൈനിക വളർച്ചയിലും കടന്നുകയറ്റങ്ങളിലും ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, മേഖലയിൽ ശക്തിസമവാക്യം നിലനിർത്താൻ ഇന്ത്യ സ്വന്തം താൽപ്പര്യം മുൻനിർത്തി മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു. സിംഗപ്പൂരിൽ നടക്കുന്ന ഷാംഗ്രി-ലാ ഡയലോഗിൻ്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ചുമതലകൾ പങ്കിടുന്നതിനായി ഇന്ത്യ തങ്ങളുടെ സൈന്യത്തെ ആധുനികവൽക്കരിക്കുകയാണെന്ന് യുഎസ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മികച്ച പ്രതിരോധ ഉൽപ്പാദന ശേഷിയെ പ്രശംസിച്ച അദ്ദേഹം, യുഎസ് നാവികസേനാ കപ്പലുകൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇതിന് പുറമെ, ഇന്ത്യയുമായി ചേർന്ന് ‘ജാബ്ലിൻ’ ആൻ്റി-ടാങ്ക് മിസൈലുകൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി

“India must move forward in its own interest against the Chinese threat”: US Defense Secretary