ഷിബു വർഗീസ് കൊച്ചുമഠം
ഫിലാഡൽഫിയ: ചെങ്ങന്നൂർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂലൈ 5-ാം തീയതി ലീലാമ്മ വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന ചെങ്ങന്നൂർ അസോസിയേഷന്റെ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കുന്നതിനായി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയും വരും വർഷങ്ങളിലെ (2026 – 2028) അസോസിയേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
അടുത്ത കമ്മിറ്റി മീറ്റിംഗ് വരുന്ന ഓഗസ്റ്റ് മാസം 16-ാം തീയതി അടുത്ത മീറ്റിംഗ് കൂടുവാനും വിവിധ ഏരിയകളിൽ നിന്നുള്ള കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്നേ ദിവസം നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം വിപുലമായ ഓണാഘോഷ പരിപാടികളോടുകൂടി ഒക്ടോബർ 10-ന് (10/10) നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു. ചെങ്ങന്നൂർ അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തുപകരാൻ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും സാദരം പ്രതീക്ഷിക്കുന്നുവെന്നും ചെങ്ങന്നൂർ അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ (2026 – 2028):
പ്രസിഡന്റ്: ജോസ് സഖറിയ
വൈസ് പ്രസിഡന്റ്: ബെന്നി മാത്യുസെക്രട്ടറി: ഷിബു മാത്യു
ജോയിന്റ് സെക്രട്ടറി: ജോർജ് കുര്യൻ
ട്രഷറർ: രെജിമോൻ മാത്യു
ഏരിയ കൺവീനേഴ്സ്: സതീഷ് വർഗീസ്, കോശി ദാനിയേൽ, ലീലാമ്മ വർഗീസ്
New Office Bearers for Chengannur Association















