
പ്രസാദ് തീയാടിക്കൽ
ജോർജിയ: അറ്റ്ലാന്റാ ചർച്ച് ഓഫ്ഗോഡ് (ACOG) സംഘടിപ്പിക്കുന്ന 2026-ലെ വാർഷിക കൺവൻഷൻ ഓഗസ്റ്റ‌് 7, 8, ദിവസങ്ങളിൽ വൈകിട്ട് 6:30 നും 9 (ഞായർ) രാവിലെ 10:00 മണിക്കും ജോർജിയയിലെ ലോറൻസ്വില്ലിലുള്ള സഭാ മന്ദിരത്തിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ റവ. ജോ തോമസ് മുഖ്യപ്രഭാഷകനായിരിക്കും. ദൈവവചന സന്ദേശങ്ങൾ, ആരാധന,പ്രാർത്ഥന, ആത്മീയ ഉണർവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൺവെൻഷന് അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റും സീനിയർ പാസ്റ്ററുമായ റവ. ഡോ. എബി മാമൻ നേതൃത്വം നൽകും. സഭയുടെ അസോസിയേറ്റ് പാസ്‌റ്റർ റവ. കോളിൻസ് ചാക്കോ, യൂത്ത് പാസ്റ്റർ റവ. ഡേവിസ് എബ്രഹാം, പാട്രൺ പാസ്റ്റർ റവ. സി. വി. ആൻഡ്രൂസ് എന്നിവരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജോർജിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും വിശ്വാസികളെയും കുടുംബങ്ങളെയും സമ്മേളനത്തിൽ പങ്കെടുക്കാൻ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.
Atlanta Church of God Annual Convention Starts August 7










