കണക്റ്റികട്ട് മാസ്റ്റേഴ്സ് നാലാമത് 56 കാർഡ് മത്സരത്തിൽ ബേബി കോളങ്ങായിൽ ടീം ജേതാക്കളായി

ജോസ് കാടാപുറം

2018 ൽ തുടക്കം കുറിച്ച കണക്റ്റികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം സംഘടിപ്പിക്കുന്നവരാണ് ജേതാക്കൾക്കു ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നു. ഇതിനോടകം അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള മികച്ച കളിക്കാർ പങ്കെടുക്കുന്ന ടൂര്ണമെന്റായി അത് മാറി. ഈ വര്ഷം 19 ടീമുകൾ പങ്കടുത്തു.

ഒന്നാം സമ്മാനം ക്യുൻസ് ന്യൂയോർക്കിൽ നിന്നുള്ള ബേബി കോളങ്ങായിൽ ടീം ക്യാഷ് അവാർഡും ട്രോഫിയും നേടിയ വിവരം കണക്റ്റികട്ട് മാസ്റ്റേഴ്സ് സംഘാടകരായ ആൽവിൻ മാത്യു, റെജി നെല്ലിക്ക , സെൻജിൻ അബ്രാഹം എന്നിവർ അറിയിച്ചു. ഇതിനോടകം ട്രൈസ്റ്റേറ്റിൽ നടന്ന എല്ലാ 56 കാർഡ് മത്സരത്തിലും തുടർച്ചയായി ജേതാക്കളായ ബേബി കോളങ്ങായിൽ ക്യാപ്ടനായിട്ടുള്ള ടീമിൽ ബാബു മാനുങ്കൽ, ജ്യോതിസ് കുടിലിൽ എന്നിവർ പടുത്തുയർത്തിയ വിജയ തന്ത്രങ്ങൾ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

അതീവ ശ്രദ്ധയും മാനസിക ഏകാഗ്രതയും അനിതരസാധരണമായ ഓർമ്മശക്തിയും ബുദ്ധികൂർമതയും നിയന്ത്രണവും ആവേശവും ആവശ്യമായ ഗെയിമാണ് 56കാർഡ് ഗെയിം. നാട്ടിൽ പിറവം സ്വദേശിയായ ബേബി ഇന്ത്യൻ നേവിയുടെ കായികതാരമായി നേട്ടങ്ങൾ കൊയ്ത് 1987ൽ അമേരിക്കയിൽ എത്തി ന്യൂയോർക് ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസറായി വിരമിച്ച ബേബിയോടപ്പം ബാബു മാനുങ്കൽ ന്യൂയോർക്കിലെ ഫെഡറൽ റിട്ടയേർഡ് ജീവനക്കാരനാണ്. ജ്യോതിസ് കുടിലിൽ ടാക്സ് ഡിപ്പാർട്മെന്റിൽ എംപ്ലോയീ ആണ്. ഈ സമ്മറിൽ യുകെ, ഓസ്‌ട്രേലിയ മലയാളീ അസോസിയഷനുകൾ നടത്തുന്ന 56 കാർഡ് മല്സരങ്ങളിൽ പങ്കെടുക്കാൻ തയാറെടുകയാണ് ന്യൂയോർക്കിലെ ബേബി കോളങ്ങായിൽ ടീം

Baby Kolangaiyil team wins Connecticut Masters 4th 56 Card Tournament

More Stories from this section

family-dental
witywide