താങ്ക്സ്ഗിവിങ് പോരാട്ടത്തിൽ ബെയേഴ്സിന് 39–35 ജയം; കേലബ് വില്യംസ് മത്സരത്തിലെ എംവിപി

അനിൽ മറ്റത്തിക്കുന്നേൽ

ഡിട്രോയിറ്റ്: താങ്ക്സ്ഗിവിങ് ദിനത്തിലെ എൻഎഫ്എൽ മത്സരത്തിൽ ഡിട്രോയിറ്റ്
ലയൺസിനെ 39–35ന് തോൽപ്പിച്ച് ചിക്കാഗോ ബെയേഴ്സ് എൻഎഫ്‌സി നോർത്തിൽ
ഒറ്റയ്ക്ക് ഒന്നാമതെത്തി. ഡിട്രോയിറ്റിലെ ഫോഡ് ഫീൽഡിൽ മത്സരം അവസാനിക്കാൻ
മൂന്ന് സെക്കൻഡ് മാത്രം ശേഷിക്കെ, കേലബ് വില്യംസിന്റെ ആറു യാർഡ് പാസ്
സ്വീകരിച്ച് റോം ഒഡുൻസെ വിജയ ടച്ച്ഡൗൺ നേടി. അതോടെയാണ് ചിക്കാഗോ
മത്സരത്തിൽ ആദ്യമായി മുന്നിലെത്തിയത്.

ബെയേഴ്സ് ക്വാർട്ടർബാക്ക് കേലബ് വില്യംസിനെ മത്സരത്തിലെ ‘മാഡൻ
താങ്ക്സ്ഗിവിങ് എംവിപി’യായി തിരഞ്ഞെടുത്തു. 44 പാസ് ശ്രമങ്ങളിൽ 30 എണ്ണം
പൂർത്തിയാക്കിയ വില്യംസ് 345 പാസിങ് യാർഡും രണ്ട് ടച്ച്ഡൗൺ പാസുകളും
നേടി. രണ്ടും ഒഡുൻസെയ്ക്കായിരുന്നു.

അവസാന ക്വാർട്ടറിൽ 11 പോയിന്റിന് പിന്നിലായിരുന്ന ബെയേഴ്സ്, ഒഡുൻസെയുടെ
41 യാർഡ് ടച്ച്ഡൗണിനും വില്യംസിന്റെ രണ്ട് പോയിന്റ് കൺവേർഷനും പിന്നാലെ
ലീഡ് മൂന്ന് പോയിന്റായി കുറച്ചു. 2 മിനിറ്റ് 17 സെക്കൻഡ് ശേഷിക്കെ
ഡിട്രോയിറ്റിന്റെ നാലാം ഡൗൺ ശ്രമം ചിക്കാഗോ പ്രതിരോധം തടഞ്ഞു. പന്ത്
തിരിച്ചുകിട്ടിയ ബെയേഴ്സ് അവസാന മുന്നേറ്റത്തിൽ വിജയം നേടി.

തുടർച്ചയായ ആറാം ജയത്തോടെ ചിക്കാഗോയുടെ സീസൺ റെക്കോർഡ് 9–2 ആയി.
ഡിട്രോയിറ്റ് 8–3ലേക്ക് താഴ്ന്നു.

More Stories from this section

family-dental
witywide