ലഖ്നൗ-ഡൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; സർവീസ് വൈകി

ലഖ്നൗ: ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് സർവീസ് വൈകി. ഏകദേശം 180 യാത്രക്കാരുമായി രാവിലെ 10.45-ന് പുറപ്പെടാനിരുന്ന വിമാനമാണ് ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് സുരക്ഷാ പരിശോധനകൾക്ക് വിധേയമായത്.

പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളിൽ ബോംബ് ഉണ്ടായേക്കാമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ ഏജൻസികൾ അടിയന്തര പരിശോധന ആരംഭിച്ചത്. വിമാനത്തിലെ ഒരു ശൗചാലയത്തിൽ “ബോംബ്” എന്ന് എഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്.

തുടർന്ന് വിമാനവും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിച്ചു. എന്നാൽ പരിശോധനയിൽ ബോംബോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു.

സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും തുടർ നിയമനടപടികളും സുരക്ഷാ നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നതുവരെ വിമാനം പുറപ്പെടാൻ അനുമതി നൽകിയിരുന്നില്ല.

A Lucknow-Delhi IndiGo flight carrying around 180 passengers was delayed on Friday after a bomb threat triggered a security response just before its scheduled departure.

More Stories from this section

family-dental
witywide