സംസ്ഥാനങ്ങളിൽ കേസെടുക്കുന്നത് അവസാനിപ്പിക്കണം, കേന്ദ്രം നൽകിയ ഉറപ്പ് ലംഘിക്കുന്നതിൽ സിജെപിക്ക് കടുത്ത അമർഷം; രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ല

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ വ്യാപകമായി സംസ്ഥാനങ്ങളിൽ കേസെടുക്കുന്നതിൽ കടുത്ത അമർഷവും പ്രതിഷേധവും വ്യക്തമാക്കി സി ജെ പി. ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് നടപടി കടുപ്പിക്കുന്നത്. പ്രത്യേകിച്ച് അസം, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പൊലീസ് നടപടി ശക്തമാണ്. ബിഹാറിൽ തേജ് പ്രതാപ് യാദവ് അടക്കമുള്ള നേതാക്കൾ നിലവിൽ ജയിലിലാണ്. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്ന് സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്നും, എഫ്.ഐ.ആറുകൾ അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സി ജെ പി വക്താവ് സൗരവ് ദാസ് മുന്നറിയിപ്പ് നൽകി.

അതേസമയം, നിലവിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക് കടക്കാൻ സി ജെ പി ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരങ്ങൾ. തൽക്കാലം രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും കലാലയങ്ങളിലും യൂണിറ്റുകൾ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ പഞ്ചാബിൽ അടുത്തിടെ ഉയർന്ന ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും ശക്തമായി ഇടപെടാൻ സി ജെ പി ലക്ഷ്യമിടുന്നു.

ഇതിനിടെ, പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. പ്രതിഷേധങ്ങളുടെ പേരിൽ പൊലീസിന് അമിതാധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേസിൽ നാളെ വിശദമായ വാദം കേൾക്കും. അതിനിടെ, സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു സി.ആർ.പി.എഫ് ജവാനാണെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Cases Against Students: CJP Warns of Renewed Protests Over Government Breach of Promise

More Stories from this section

family-dental
witywide