കാലിഫോർണിയ ഗവർണറുടെ സുപ്രധാന നിയമനം: ഡാറ്റാ ഇന്നൊവേഷൻ സീനിയർ പ്രൊഡക്റ്റ് മാനേജരായി ഇന്ത്യൻ വംശജ ശ്വേത മൗര്യ

സാക്രമെന്റോ: കാലിഫോർണിയ സംസ്ഥാനത്തെ പൊതുസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഡാറ്റാ ഇന്നൊവേഷൻ വിഭാഗത്തിൻ്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജയെ നിയമിച്ച് ഗവർണർ ഗാവിൻ ന്യൂസം. പ്രമുഖ ഇന്ത്യൻ അമേരിക്കൻ മെക്കാനിക്കൽ എഞ്ചിനീയറായ ശ്വേത മൗര്യയെയാണ് കാലിഫോർണിയ ഓഫീസ് ഓഫ് ഡാറ്റാ ആൻഡ് ഇന്നൊവേഷനിൽ സീനിയർ പ്രൊഡക്റ്റ് മാനേജരായി നിയമിച്ചത്. ഓഗസ്റ്റ് 5-നായിരുന്നു ഗവർണറുടെ ഔദ്യോഗിക പ്രഖ്യാപനം.

ഡാറ്റ, അത്യാധുനിക സാങ്കേതികവിദ്യ, ഹ്യൂമൻ-സെന്റേഡ് ഡിസൈൻ എന്നിവ സമന്വയിപ്പിച്ച് സർക്കാർ സേവനങ്ങൾ കാലിഫോർണിയയിലെ ജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പവുമാക്കുക എന്നതാണ് ഈ വകുപ്പിൻ്റെ ലക്ഷ്യം. കാലിഫോർണിയയിലെ ക്യാമ്പ്‌ബെൽ നിവാസിയായ ശ്വേതയ്ക്ക് സാങ്കേതിക-സാമ്പത്തിക മേഖലകളിൽ ദീർഘകാലത്തെ പ്രവൃത്തിപരിചയമുണ്ട്.

പ്രമുഖ ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനിയായ ‘ചൈം’ (Chime)-ൽ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് സീനിയർ മാനേജരായാണ് ഇവർ ഒടുവിൽ സേവനമനുഷ്ഠിച്ചത്. 2017 മുതൽ 2019 വരെ പ്രമുഖ ആഗോള ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ‘ബുക്സ് ആൻഡ് കിൻഡിൽ’ വിഭാഗത്തിൽ പ്രോഗ്രാം മാനേജരായും തിളങ്ങിയിട്ടുണ്ട്. മെഷീൻ ലേണിംഗ്, പ്രൊഡക്റ്റ് ഇന്നൊവേഷൻ രംഗങ്ങളിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഇവർ 2025-ൽ ‘സ്കൂട്ട് ക്ലോസർ’ എന്നൊരു സ്റ്റാർട്ടപ്പ് സംരംഭവും സഹ-സ്ഥാപിച്ചിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും, ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ-യും നേടിയ ശ്വേതയ്ക്ക് പ്രതിവർഷം 1,54,860 ഡോളറാണ് (ഏകദേശം 1.3 കോടി രൂപ) ശമ്പളം ലഭിക്കുക. കാലിഫോർണിയ സ്റ്റേറ്റ് സെനറ്റിൻ്റെ പ്രത്യേക അനുമതിയില്ലാതെയാണ് ഈ നിയമനം നടന്നിരിക്കുന്നത്.

California Governor’s key appointment: Indian-origin Shweta Maurya as Senior Product Manager for Data Innovation

More Stories from this section

family-dental
witywide