
അറ്റ്ലാന്റാ: അറ്റ്ലാൻ്റാ കാർമേൽ മാർത്തോമ്മാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാൾ ഫെസ്റ്റിവൽ ശനിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കപ്പെട്ടു. കാർമേൽ സെന്റർ മുൻ പ്രസിഡന്റ് ഡോ. ഐസക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ മുഖ്യ അതിഥിയായിരുന്നു .
കല സാംസ്കാരിക പരിപാടികളെ കൂടാതെ, മോട്ടോർ ഷോ , ഫുഡ് ഫെസ്റ്റിവൽ, ഫേസ് പെയിന്റിംഗ് , ഹാൻഡ് ക്രാഫ്റ്റ് , എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദ്ദേശീയയായ നൂറുകണക്കിനാളുകൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഐക്യത്തിന്റെയും, ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പങ്കുവെച്ച ഈ കൂട്ടായ്മ പങ്കെടുത്തവർക്ക് ഒരു നവ്യനുഭവം ആയിരുന്നു.
Carmel Mar Thoma Fall Festival in Atlanta















