മദ്യം വിളമ്പിയത് പരിധി വിട്ട്; ലെക്കുകെട്ട് വീണ് പരുക്കേറ്റ യാത്രക്കാരിക്ക് കാർണിവൽ ക്രൂസ് നൽകേണ്ടത് 2.5 കോടി രൂപ!

മയാമി: ക്രൂയിസ് കപ്പലിലെ യാത്രക്കാരിക്ക് പരിധിയിലധികം മദ്യം വിളമ്പിയതിനെത്തുടർന്ന് അവർക്കുണ്ടായ അപകടത്തിന് കാർണിവൽ ക്രൂയിസ് ലൈൻ 300,000 ഡോളർ (ഏകദേശം 2.5 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് ഫെഡറൽ ജൂറി ഉത്തരവിട്ടു. കാലിഫോർണിയ സ്വദേശിനിയും നഴ്‌സുമായ ഡയാന സാൻഡേഴ്സ് (45) നൽകിയ പരാതിയിലാണ് വിധി.

2024 ജനുവരി 5-ന് ‘കാർണിവൽ റേഡിയൻസ്’ എന്ന കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു ഡയാന. ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ 14 ഷോട്ട് ടെക്വില ഇവർക്ക് വിളമ്പിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. അമിതമായി മദ്യം ഉള്ളിൽച്ചെന്ന ഡയാന കപ്പലിലെ ഗോവണിയിൽ നിന്ന് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലച്ചോറിനേറ്റ ക്ഷതം, കടുത്ത തലവേദന, നട്ടെല്ലിനടക്കം ഏറ്റ പരിക്കുകൾ എന്നിവ ഇവർക്ക് നേരിടേണ്ടി വന്നു. കപ്പലിലെ സിസിടിവി ദൃശ്യങ്ങളിൽ 30 മിനിറ്റോളം കാണാനില്ലെന്ന ഗുരുതരമായ ആരോപണവും ഇവരുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു.

“കാർണിവൽ പോലൊരു വൻകിട കമ്പനിക്കെതിരെയുള്ള പോരാട്ടം വലിയൊരു ദൗത്യമായിരുന്നു,” ഡയാനയുടെ അഭിഭാഷകൻ സ്പെൻസർ ആരോൺഫെൽഡ് പറഞ്ഞു. ക്രൂയിസ് കപ്പലുകളിലെ ‘ഓൾ ഇൻക്ലൂസീവ് ഡ്രിങ്ക് പാക്കേജുകൾ’ എത്രത്തോളം അപകടകരമാണെന്ന് ഈ കേസ് തെളിയിക്കുന്നു. കൂടുതൽ ടിപ്സ് ലഭിക്കുന്നതിനായി സുരക്ഷ മറന്ന് യാത്രക്കാർക്ക് അമിതമായി മദ്യം നൽകാൻ ജീവനക്കാർ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി വിധിയിൽ വിയോജിപ്പുണ്ടെന്നും പുനർവിചാരണയ്ക്കും അപ്പീലിനും ശ്രമിക്കുമെന്നും കാർണിവൽ കോർപ്പറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
മറ്റൊരു സമാനമായ കേസിൽ, റോയൽ കരീബിയൻ കപ്പലിൽ 33 പെഗ് മദ്യം വിളമ്പിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിലും നിലവിൽ നിയമനടപടികൾ നടന്നു വരികയാണ്.

Carnival Cruises must pay Rs 2.5 crore to passenger who fell and was injured after serving alcohol beyond the limit!

More Stories from this section

family-dental
witywide