കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റ്: പതാക പ്രയാണത്തിന് അമേരിക്കയിൽ സ്വീകരണം നൽകി

ഷോളി കുമ്പിളുവേലി

സാന്‍ ഫ്രാന്‍സിസ്‌കോ : ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍വെച്ച് നടക്കുന്ന കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പതാക പ്രയാണത്തിന് സെപ്റ്റംബര്‍ 6-)0 തീയതി ഞായറാഴ്ച അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്വീകരണം നല്‍കി.

കാലിഫോര്‍ണിയയിലെ ലിവര്‍മോര്‍ സെയിന്റ് തെരേസാ ഓഫ് കല്‍ക്കട്ട ദേവാലയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ബിഷപ്പ് ലഗേറ്റും, താമരശ്ശേരി രൂപത ബിഷപ്പുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഷിക്കാഗോ രൂപതാ പ്രസിഡന്റ് ജോര്‍ജ് വി ജോര്‍ജ്, എസ്.എം.സി.സി ബോര്‍ഡ് ചെയര്‍മാന്‍ സിജില്‍ പാലക്കലോടി എന്നിവര്‍ക്കു പതാക കൈമാറി.

വികാരി സിജോ തറക്കുന്നേല്‍ , കൈക്കാരന്‍ ജിസ്‌മോന്‍, അത്മായ പ്രതിനിധി ടോജോ തോമസ് എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് വിപിന്‍ മാത്യു, ഫ്രാന്‍സി വര്‍ഗീസ്, അഖില്‍ മാര്‍ട്ടിന്‍ ജോസ്, എസ്.എം.സി.സി പ്രതിനിധി ജിബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിനു എല്ലാവിധ ആശംസകളും നേരുന്നതായി ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് അറിയിച്ചു. ഗ്ലോബല്‍ മീറ്റിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡൻ്റ് ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ഗ്ലോബല്‍ സെക്രട്ടറിയും, എസ്.എം.സി.സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സിജില്‍ പാലക്കലോടി എന്നിവര്‍ അറിയിച്ചു.

ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ ഷിക്കാഗോ രൂപതയില്‍ നിന്നും ഇരുപതോളും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എസ്.എം.സി.സി രൂപത ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളമ്പാശ്ശേരില്‍, പ്രസിഡന്റ് ജോര്‍ജ് വി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷര്‍ ടോമി തോമസ് എന്നിവര്‍ പറഞ്ഞു

ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍ വെച്ച് നടക്കുന്ന ഗ്ലോബൽ മീറ്റില്‍, വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളും പ്രതിനിധികള്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ വിവിധ ബിഷപ്പുമാരും കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് രാജീവ് കൊച്ചുപുരക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ഡേവിസ് എടകുളത്തൂര്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി മാത്യു പുളിക്കക്കര തുടങ്ങി വിവിധ അത്മായ പ്രമുഖരും ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കും.

ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കുന്ന പ്രതിനിധിസംഘം മാര്‍പ്പാപ്പയേയും സന്ദര്‍ശിക്കും. അമേരിക്കയില്‍നിന്നുമുള്ള പ്രതിനിധി സംഘം പ്രസിഡന്റ് ജോര്‍ജ് വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒക്ടോബര് 18-ന് പുറപ്പെടും.

Catholic Congress Global Meet: Flag procession receives a welcome in the US.