
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക ജന്മദിനാശംസകൾ. ഇന്ത്യയിലെ യുഎസ് എംബസിയാണ് പ്രസിഡൻ്റ് ട്രംപിന് വേണ്ടി ഔദ്യോഗികമായി ആശംസകൾ അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ യുഎസ് എംബസി ആശംസ സന്ദേശം പങ്കുവെക്കുകയായിരുന്നു. “പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. വരും വർഷത്തിൽ നിങ്ങൾക്ക് എല്ലാവിധ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു” – യുഎസ് എംബസി എക്സിൽ കുറിച്ചു.
On behalf of President Donald Trump, we wish Prime Minister @narendramodi a very Happy Birthday.Wishing you all the health and happiness in the coming year! https://t.co/5xh2c2oEhj
— U.S. Embassy India (@USAndIndia) September 17, 2026
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തു നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നും നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. മോദിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി അണികൾ രാജ്യത്തുടനീളം വിപുലമായ ജനസേവന പരിപാടികളും പൊതുപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
US President Donald Trump extends birthday wishes to Prime Minister Narendra Modi; US Embassy conveys greetings.














