
ബെൻസൺവില്ല (ഷിക്കാഗോ): പ്രവാസി മലയാളി ലോകത്തിന് ആവേശത്തിന്റെ കോരിത്തരിപ്പ് സമ്മാനിച്ചുകൊണ്ട് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് അതിന്റെ ഏറ്റവും ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് സമാപനമായതോടെ, വടംവലി ലോകത്തെ കിടയറ്റ എട്ട് വമ്പൻമാരിൽ നിന്നും ഏറ്റവും കരുത്തരായ നാല് ടീമുകൾ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു കഴിഞ്ഞു.
സെമി ഫൈനലിൽ കൊമ്പുകോർക്കുന്നവർ
കമ്പക്കയറിൽ കളിതന്ത്രങ്ങളും കായികക്ഷമതയും ഒരേപോലെ പുറത്തെടുത്ത് എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഈ നാല് മുൻനിര ടീമുകൾ സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. കാനഡ ഗ്ലാഡിയേറ്റേഴ്സ്, കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക്, കോട്ടയം ബ്രദേഴ്സ് കാനഡ ബ്ല്യൂ, ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ് എന്നീ വമ്പൻമാരുടെ സെമി ഫൈനൽ പോരാട്ടത്തിൽ കോർട്ടിൽ പൊടിപാറുമെന്നുറപ്പാണ്.
Chicago Social Club’s International Tug of War Tournament Now Heading to Semi-Finals















