ഡൽഹി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടത്തിയ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്‌ച രാവിലെ തെളിവ് ശേഖരണത്തിൻ്റെ ഭാഗമായി കേരളത്തിലും ഇഡി റെയ്ഡ് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
നാട്ടിലേക്ക് മടങ്ങാനായി ഡൽഹി സന്ദർശനത്തിന് ശേഷം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയോട് റെയ്‌ഡ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ബുധനാഴ്ച അഞ്ച് തവണ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴും കേരളത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം, പിണറായി വിജയന്റെ വസതിയിലുണ്ടായ ഇഡി റെയ്ഡ് ഡൽഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐഎം നേതാക്കളുടെ ആരോപണം.
Chief Minister VD Satheesan does not respond to ED raid









