സി.എം.ആർ.എൽ കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി ഉൾപ്പെടെയുള്ളവരുടെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. മാസപ്പടി-ഹവാല ഇടപാടിലെ വിജിലൻസ് കേസ് നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹർജികൾ സ്വീകരിക്കുന്നതിലെ അനുമതി അപേക്ഷയിലാണ് തീരുമാനം വിധി പറയാനായി മാറ്റിവെച്ചത്. അപ്പീൽ ഹർജി സ്വീകരിക്കുന്ന കാര്യത്തിൽ ആദ്യം തീരുമാനമെടുക്കാമെന്നും, അതിനുശേഷമേ അടിയന്തര സ്റ്റേ ആവശ്യപ്പെടുന്നത് പരിഗണിക്കാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.

കേസിൽ ഹർജിക്കാരുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇ.ഡി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നുവെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ തന്നെയാണ് സർക്കാരെന്ന് അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. കൂടാതെ, കേസിലെ പരാതിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

എന്നാൽ പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ ഹർജികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായി എതിർത്തു. സിംഗിൾ ബെഞ്ച് കേസിൽ നേരിട്ട് എതിർകക്ഷികളല്ലാത്ത പ്രതികൾക്ക് ഉത്തരവിനെതിരെ എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്ന ചോദ്യമാണ് ഇ.ഡി ഉന്നയിച്ചത്. ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹർജി സ്വീകാര്യതയിൽ ഉത്തരവ് പറയുന്നതിനായി ഡിവിഷൻ ബെഞ്ച് മാറ്റിവെച്ചത്.

CMRL Case: No Stay on Single Bench Order; High Court Reserves Order on Pleas of Pinarayi and Others

Also Read

More Stories from this section

family-dental
witywide