നികുതിപ്പണം കൊണ്ട് രാഷ്ട്രീയ ഒത്തുതീർപ്പ്? ട്രംപിൻ്റെ 1.7 ബില്യൺ ഡോളറിൻ്റെ പുതിയ ഫണ്ട് ‘അഴിമതി’യെന്ന് ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടത്തിന് കീഴിൽ അന്യായമായി വിചാരണ ചെയ്യപ്പെട്ടെന്ന് വിശ്വസിക്കുന്ന തൻ്റെ രാഷ്ട്രീയ കൂട്ടാളികൾക്ക് നഷ്ടപരിഹാരം നൽകാനായി 1.7 ബില്യൺ ഡോളറിൻ്റെ ഫണ്ട് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ നികുതി വിവരങ്ങൾ ചോർത്തിയതിനെതിരെ ഐആർഎസിനെതിരെ നൽകിയ കേസ് പിൻവലിക്കാനുള്ള കരാറിൻ്റെ ഭാഗമായാണ് ട്രംപ് ഈ പുതിയ നീക്കം നടത്തിയത്. തൻ്റെ നികുതി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയ മുൻ കോൺട്രാക്ടർക്കെതിരെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് ഐആർഎസിനെതിരെ കേസ് നൽകിയിരുന്നത്. ഈ വിവരങ്ങൾ ചോർത്തിയ വ്യക്തിക്ക് 2023-ൽ അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. ഈ കേസ് പിൻവലിച്ചതിന് പകരമായാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പുതിയ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ‘ആൻ്റി-വെപ്പണൈസേഷൻ ഫണ്ട്’ രൂപീകരണം ഔദ്യോഗികമായി അറിയിച്ചത്. കേസ് ഒത്തുതീർപ്പാക്കിയതോടെ ട്രംപിന് ഐആർഎസിൽ നിന്ന് ഔദ്യോഗിക ക്ഷമാപണം ലഭിക്കുമെങ്കിലും വ്യക്തിപരമായി പണമോ മറ്റ് നഷ്ടപരിഹാരമോ ലഭിക്കില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. “ഭരണകൂട സംവിധാനങ്ങൾ ഒരിക്കലും ഒരു അമേരിക്കക്കാരനും എതിരെ ആയുധമാക്കരുത്. മുൻപ് നടന്ന തെറ്റുകൾ തിരുത്താനും ഇത് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുമാണ് ഈ വകുപ്പ് ശ്രമിക്കുന്നത്,” ട്രംപിന്റെ മുൻ വ്യക്തിഗത അഭിഭാഷകനും നിലവിലെ ആക്ടിംഗ് അറ്റോർണി ജനറലുമായ ടോഡ് ബ്ലാഞ്ചെ പ്രസ്താവനയിൽ പറഞ്ഞു.

2021 ജനുവരി 6-ലെ ക്യാപിറ്റോൾ കലാപത്തിൽ പങ്കെടുത്തതിന് വിചാരണ നേരിടുന്ന നൂറുകണക്കിന് ട്രംപ് അനുകൂലികൾ ഉൾപ്പെടെ, ബൈഡൻ ഭരണകൂടം അന്യായമായി വേട്ടയാടിയെന്ന് കരുതുന്ന ആർക്കും ഈ ഫണ്ടിൽ നിന്ന് സഹായം തേടാം.

എന്നാൽ, ഈ നഷ്ടപരിഹാര പദ്ധതിക്കെതിരെ ഡെമോക്രാറ്റിക് ജനപ്രതിനിധികൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത് വെറും ‘അഴിമതി’ മാത്രമാണെന്ന് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ആരോപിച്ചു.”നികുതിദായകരുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ കൂട്ടാളികൾക്ക് പണം നൽകാൻ ട്രംപ് ഉണ്ടാക്കിയ ഒരു കള്ളപ്പണ നിധിയാണിത്” സെനറ്റർ ക്രിസ് വാൻ ഹോളൻ എക്സിൽ കുറിച്ചു. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗമായ ജാമി റാസ്കിൻ പറഞ്ഞത്, ട്രംപ് തൻ്റെ സ്വന്തം ‘സ്വകാര്യ മിലിഷ്യയ്ക്കും’ കലാപകാരികൾക്കും നികുതിപ്പണം വിതരണം ചെയ്യാനുള്ള ഫണ്ടാക്കി ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിനെ മാറ്റുകയാണെന്നാണ്.

Democrats call Trump’s new $1.7 billion fund ‘corruption’

More Stories from this section

family-dental
witywide