
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ (ജനപ്രതിനിധി സഭ) ഡെമോക്രാറ്റിക് പാർട്ടിക്ക് തകർപ്പൻ വിജയം. നിലവിലുണ്ടായിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷത്തെ അട്ടിമറിച്ചാണ് ഡെമോക്രാറ്റുകൾ സഭയുടെ ഭരണം തിരിച്ചുപിടിക്കുന്നത് എന്ന് പ്രമുഖ മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 218 സീറ്റുകൾ ഡെമോക്രാറ്റുകൾ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. നിലവിലെ ട്രെൻഡുകൾ അനുസരിച്ച് ഡെമോക്രാറ്റുകൾ കുറഞ്ഞത് 218 സീറ്റുകളിലും, റിപ്പബ്ലിക്കൻമാർ കുറഞ്ഞത് 160 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തലുകൾ.
Democrats secure majority in U.S. House of Representatives; surge ahead by defeating Republicans















