‘ചില ഭീഷണികൾ’ ലഭിച്ചു; ബ്രിട്ടനിലെ താവളത്തിൽനിന്ന് യുഎസ് ബോംബറുകൾ പിൻവലിച്ചത് സുരക്ഷാ കാരണങ്ങളെന്ന് ട്രംപ്

വാഷിങ്ടൺ: ബ്രിട്ടനിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിൽനിന്ന് യുഎസ് ബോംബർ വിമാനങ്ങൾ പിൻവലിച്ചത് ചില ഭീഷണികളെ തുടർന്നാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീഷണി മുഴക്കിയവരെക്കുറിച്ച് യുഎസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“വിമാനങ്ങൾ യാദൃശ്ചികമായി പറന്നുപോയതല്ല. ചില ഭീഷണികൾ ഉണ്ടായിരുന്നു. അതിനാലാണ് അവയെ മറ്റൊരിടത്തേക്ക് മാറ്റിയത്,” ട്രംപ് പറഞ്ഞു. ഏകദേശം 12 ബി-1 ബോംബർ വിമാനങ്ങൾ ഉൾപ്പെടെയുള്ള യുഎസ് വിമാനങ്ങൾ ഫെയർഫോർഡിൽനിന്ന് അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 27ന് താവളത്തിന് സമീപം മൂന്ന് സംശയാസ്പദ വാഹനങ്ങൾ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. വാഹനങ്ങളിൽനിന്ന് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബ്രിട്ടിഷ് പൊലീസ് അറിയിച്ചു.

ഭീഷണി വിമാനങ്ങളെ ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമമോ ആക്രമണമോ ആയിരിക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ഭീഷണിയുടെ കൃത്യമായ സ്വഭാവം ഇപ്പോഴും വ്യക്തമല്ല. സംഭവത്തിന് ഇറാനുമായി ബന്ധമുണ്ടോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഇറാന് പങ്കുണ്ടെന്നതിന് ശക്തമായ സൂചനകളുണ്ടെന്ന് ബ്രിട്ടിഷ് അധികൃതർ പറഞ്ഞെങ്കിലും ടെഹ്‌റാൻ ആരോപണം നിഷേധിച്ചു.

ട്രംപ് ഇറാന്റെ പങ്ക് സൂചിപ്പിച്ചെങ്കിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൂടുതൽ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. സൈനിക വിമാനങ്ങൾ വിവിധ കാരണങ്ങളാൽ പുനർവിന്യസിക്കുന്നത് സാധാരണമാണെന്നും ബോംബറുകൾ പിൻവലിച്ചതിനെ പൊലീസ് അന്വേഷണവുമായി നേരിട്ട് ബന്ധിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സുരക്ഷയിൽ അതീവ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ മാറ്റിയതെന്ന് വ്യക്തമാക്കി. അതേസമയം, ആർഎഎഫ് ഫെയർഫോർഡ് സുരക്ഷിതമാണെന്ന് ബ്രിട്ടിഷ് അധികൃതർ അറിയിച്ചു.

Donald Trump says ‘some threats’ prompted US to pull bombers from UK base

More Stories from this section

family-dental
witywide