ഷിക്കാഗോയിൽ വാഹനാപകടത്തിൽ ഡോ. അദിതി സാഹ അനന്യ (30) കൊല്ലപ്പെട്ടു

ഷിക്കാഗോ: ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലദേശ് സ്വദേശിനിയും യുവ ഡോക്ടറുമായ ഡോ. അദിതി സാഹ അനന്യ (30) മരണപ്പെട്ടു. റെസിഡൻസി പരിശീലനം ആരംഭിച്ച് ആഴ്ചകൾക്കകം സംഭവിച്ച അപകടം കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കൽ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

ബ്രാഹ്മൺബാരിയ ജില്ലയിലെ സറായിൽ സ്വദേശിയായ ബാബുൽ സാഹയുടെ ഏകമകളാണ് ഡോ. അദിതി. ബംഗ്ലാദേശിലെ ഐഡിയൽ സ്കൂൾ, കാംബ്രിയൻ കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം ജഹുരുൽ ഇസ്ലാം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി.

തുടർന്ന് ഭർത്താവിനൊപ്പം അമേരിക്കയിലെത്തിയ അദിതി, ഡോക്ടറായി സേവനം ചെയ്യണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം നടത്തി. യു.എസ്. മെഡിക്കൽ ലൈസൻസിംഗ് പരീക്ഷ (USMLE) വിജയകരമായി പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു. അടുത്തിടെയാണ് ഇന്റേണൽ മെഡിസിൻ റെസിഡൻസി ആരംഭിച്ചത്ത്.

പ്രതിഭാശാലിയായ ഡോക്ടറെന്നതിലുപരി, സഹൃദയയും കരുണയുള്ള വ്യക്തിയുമായിരുന്ന ആദിതിയുടെ വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.

More Stories from this section

family-dental
witywide