റട്ഗേഴ്സ് യൂണിവേഴ്സിറ്റിയുടെ അലംനൈ പുരസ്കാരം ഡോ.ജോജി ചെറിയാന്

ന്യൂജഴ്സി: ചങ്ങനാശേരി സ്വദേശി ഡോ.ജോജി ചെറിയാന് അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥ‌പനമായ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയുടെ അലംനൈ പുരസ്കാരം ലഭിച്ചു. ആരോഗ്യ ശാസ്ത്രരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ പൂർവ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്.

റട്ഗേഴ്സ് സ്കൂ‌ൾ ഓഫ് പ്രഫഷൻസിന്റെ വിദ്യാഭ്യാസം, ഗവേഷണം, സേവനം, നേതൃത്വം എന്നീ ദൗത്യങ്ങളെ ജീവിതത്തിലുടനീളം പ്രവർത്തനത്തിലൂടെ ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് ഡോ. ജോജി ചെറിയാൻ എന്ന് സർവകലാശാല വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് നേടിയശേഷം റട്‌ഗേഴ്‌സിൽ വിവിധ ഘട്ടങ്ങളിലായി വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ന് അതേ സ്‌ഥാപനത്തിൽ അധ്യാപകനാണ്.

അടിയന്തര ചികിൽസ വിഭാഗം ഡോക്ടറായി കരിയർ ആരംഭിച്ച ഡോ.ജോജി ഇൻഫെക്ഷ്യസ് ഡിസീസ്,ന്യൂറോളജി, ന്യൂറോസയൻസസ് മേഖലയിൽ ഉയർന്ന പഠനം നടത്തി. റട്ഗേഴ്സിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്‌റ്റേഴ്സു‌ം ബയോമെഡിക്കൽ ഇൻഫർമാറ്റിക്സിൽ പിഎച്ച്ഡിയും നേടി.കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥിയായിരിക്കുമ്പോൾ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ചെയർമാനായിരുന്നു. ചങ്ങനാശേരി വെങ്ങാശേരി സി.വി.ചെറിയാന്റെയും റോസമ്മ ചെറിയാന്റെയും മകനാണ്.

Dr. Joji Cherian receives Rutgers University Alumni Award

More Stories from this section

family-dental
witywide