കണ്ണൂർ: അഞ്ചര മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് ഒന്നും കിട്ടാതെ മടങ്ങി ഇഡി ഉദ്യോഗസ്ഥർ. ഒരുരേഖകളും കണ്ടെടുക്കാനായില്ലെന്ന് ഇ ഡി പരിശോധനാ രേഖകളിൽതന്നെ വ്യക്തമാക്കി. പി എ മുഹമ്മദ് റിയാസിൻറെ കോഴിക്കോട്ടെ വസതിയിൽ നടത്തിയ ഇ ഡി റെയ്ഡും പൂർത്തിയായി. അവിടെനിന്നും ഒന്നും കണ്ടെടുക്കാനായില്ല.
രാവിലെ എട്ടരയോടെയായിരുന്നു പിണറായിയുടെ കണ്ണൂരിലെ വസതിയിൽ റെയ്‌ഡ് ആരംഭിച്ചത്. ഇഡി പരിശോധനയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. കണ്ണൂരിലെ വീടിന് മുന്നിൽ ആയിരക്കണക്കിന് സിപിഐഎം പ്രവർത്തകർ തടിച്ചുകൂടി. കണ്ണൂരിലെ പ്രതിഷേധത്തിൽ എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ്, കെ കെ ഷൈലജ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പിണറായി വിജയൻ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിലും ഇഡി റെയ്‌ഡ് നടത്തി. വീടിന് മുന്നിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ്, വി ജോയി, ആനാവൂർ നാഗപ്പൻ, വി കെ പ്രശാന്ത് തുടങ്ങി നിരവധി പേരാണ് പ്രതിഷേധിച്ചു.
ED says nothing found from Pinarayi’s house; ED returns after completing raid on Kannur house














