പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ വീണ്ടും സിപിഐഎം – സിപിഐ ചര്‍ച്ച

സിപിഐയെ പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ച് സിപിഐഎം. ഈ മാസം 14ന് സിപിഐ – സിപിഐഎം ഉഭയകക്ഷി ചര്‍ച്ച നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇടയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. അതേദിവസം സിപിഐ നേതൃയോഗവും ചേരുന്നുണ്ട്. പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തില്‍ വെച്ചായിരിക്കും ചര്‍ച്ച. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന്പ്രഖ്യാപിച്ചിരിക്കുന്ന സിപിഐയെ അവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച് സമവായത്തിലെത്തിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.

അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സിപിഐ. ഇന്നലെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരുവട്ടം ഈ വിഷയത്തില്‍ സിപിഐഎമ്മും – സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും ചർച്ച പൂര്‍ണമായും പരാജയപ്പെട്ടിരുന്നു.അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിട്ട് തൊട്ടുപിന്നാലെ തന്നെ പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നു.

എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ ചൂണ്ടിക്കാണിച്ച് സിപിഐഎം ഇത് നിരാകരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ നിയമസഭാകക്ഷി യോഗത്തിന് പോലും വരാന്‍ കൂട്ടാക്കാതെ മാറി നില്‍ക്കുകയാണ്.

CPIM-CPI hold fresh talks on the post of Deputy Leader of the Opposition.

More Stories from this section

family-dental
witywide