
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൻ്റെ മണ്ണില്‍ ഫോമായുടെ ഒന്‍പതാം അന്താരാഷ്ട്ര സമ്മേളനത്തിന് തിരിതെളിഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ശേഷം പൊതുസമ്മേളനത്തിന് തുടക്കമായി. അമേരിക്കയിലെ മലയാളി മനസുകളെ കൂട്ടിയോജിപ്പിക്കാന്‍ ഫോമ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നു തൃത്താല എംഎല്‍എ വി.ടി ബല്‍റാം പറഞ്ഞു. ഹൂസ്റ്റണിലെ വിന്‍ധം ഹോട്ടലില്‍ ഫോമയുടെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നാടിൻ്റേയും നമ്മുടെ നാടിൻ്റേയും പൊതുതാൽപര്യം ഉയർത്തിപ്പിടിച്ച് ഫോമാ മുന്നോട്ടു പോകണം എന്ന് അദ്ദേഹം അഭ്യർഥിച്ചു. അമേരിക്കൻ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുക മാത്രമല്ല, അവിടെ ഇൻവെസ്റ്റ് ചെയ്യാനും തയാറാകണം, അമേരിക്കന്‍ മലയാളികള്‍ കേരളത്തിനു നല്‍കുന്ന സേവനങ്ങള്‍ ഏറെ വലുതാണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഫോമ കേരളത്തില്‍ നടത്തിവരുന്നു. ഇവയെല്ലാം ഏറെ പ്രശംസനീ യമാണ്, ഈ ചാരിറ്റി പ്രവർത്തനങ്ങൾ കേരളം മുഴുവൻ ഒരുപോലെ വ്യാപിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫോമയ്ക്കുള്ളത് മാതൃകാപരമായ അഭിമാനകരമായ പാരമ്പര്യമാണ് . ഇതിൻ്റെ തുടക്കക്കാര്‍ കാട്ടിത്തന്ന പാതയിലൂടെ അമേരിക്ക എന്ന മഹാരാജ്യത്ത് മലയാളി മനസുകളെ കൂട്ടിയോചിപ്പിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് ഫോമ നിറവേറ്റുന്നത്. മലയാളികളുടെ മനസിനെ കൂട്ടിയോജിപ്പിക്കുന്നതിൻ്റെ പ്രതിഫലനമാണ് ഫോമയുടെ വിജയം. ഇവിടേയ്ക്ക് കുടിയേറിയ മലയാളികളുടെ മൂന്നാം തലമുറിലേക്ക് മലയാളികളുടെ സാംസ്‌കാരിക വളര്‍ച്ച കാട്ടിക്കൊടുക്കാന്‍ ഫോമ നടത്തുന്ന സേവനം ഏറെ പ്രധാനപ്പെട്ടതാണെന്നും ബല്‍റാം പറഞ്ഞു.

തെരഞ്ഞെടുപ്പ് ചൂട് വീറും വാശിയോടെയുമാണ് നടക്കുന്നത്. അപ്പോഴും അടിസ്ഥാനപരമായി ജനാധിപത്യത്തിൻ്റെ പരസ്പരം ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവിൻ്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കണം. എന്തിൻ്റേയും പ്രാപ്തി അളക്കപ്പെടുന്നത് അത് എത്രമാത്രം ജനങ്ങളോട് ചേർന്നു നിൽക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ടുവരുന്നതവർ എല്ലാവരേയും ചേർത്തുപിടിക്കുന്നവരായിരിക്കണം. – അദ്ദേഹം പറഞ്ഞു.

മുന്‍ ആരോഗ്യമvന്ത്രി കെ.കെ ഷൈലജ, ഫോമാ നാഷണല്‍ പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ സെക്രട്ടറി ബൈജു വർഗീസ്, വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിൻ്റ് സെക്രട്ടറി പോൾ ജോസ്, ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ, ജിജു കുളങ്ങര, കൺവൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ആർവിപി ബിജു ലോസൺ, ജഡ്ജ് ജൂലി മാത്യു, വിമൻസ് കമ്മിറ്റി ചെയർപഴ്സൺ സ്മിത നോബിൾ , ഗ്രാൻ്റ് സ്‌പോണ്‍സര്‍മാരായ സാജന്‍ വര്‍ഗീസ് മുന്‍ പ്രസിഡൻ്റ് ജോണ്‍ ടൈറ്റസ്, ഡോ.ഫ്രീമു, IPCNA പ്രസിഡൻ്റ് രാജു പള്ളത്ത് ,ഫോമാ എക്‌സിക്യൂട്ടീവ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ സന്നിഹിതരായിരുന്നു.
Foma Convention begins in Houston, inaugurated by V. T. Balram MLA















