അമേരിക്കയെ ചുവപ്പിൽ നിന്ന് നീലയിലേക്ക് നയിച്ചത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഈ 5 പിഴവുകളോ?

വാഷിംഗ്ടൺ: അമേരിക്കയെ ചുവപ്പിൽ നിന്ന് നീലയിലേക്ക് നയിച്ച് ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഡെമോക്രാറ്റിക് പാർട്ടി നേടിയ വൻ വിജയത്തെ ഡോണൾഡ് ട്രംപിന്റെ ഭരണനയങ്ങൾക്കെതിരെയുള്ള ജനവിധിയായി വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകർ. ഡെമോക്രാറ്റിക് പാർട്ടി വൻ മുന്നേറ്റം നടത്തിയപ്പോൾ, വോട്ടിംഗ് ശൈലിയിൽ യുഎസ് വോട്ടർമാർ വരുത്തിയ മാറ്റം ട്രംപ് യുഗത്തിന്റെ അസ്തമയ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കുതിച്ചുയരുന്ന ജീവിതച്ചെലവും ജനവിരുദ്ധമായ ഇറാൻ യുദ്ധവും ഉൾപ്പെടെ അഞ്ച് പ്രധാന കാരണങ്ങളാണ് റിപ്പബ്ലിക്കൻ കോട്ടകളെ തകർത്തത്.

1. കുതിച്ചുയരുന്ന ജീവിതച്ചെലവ്

അമേരിക്കയിലുടനീളം ജനജീവിതം ദുസ്സഹമാക്കിയ വിലക്കയറ്റമാണ് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രധാനമായും ജനങ്ങളിൽ നിന്ന് അകറ്റിയത്. ഒരു വർഷത്തിനിടെ നിത്യോപയോഗ സാധനങ്ങളുടെ വില 3.7 ശതമാനമാണ് വർദ്ധിച്ചത്. ഡീസൽ വില ഗാലന് 6.52 ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തി. വോട്ടെടുപ്പിൽ പങ്കെടുത്ത 79 ശതമാനം പേരും വിലക്കയറ്റം തങ്ങളെ സാരമായി ബാധിച്ചുവെന്ന് സമ്മതിച്ചപ്പോൾ, അതിന് കാരണം ട്രംപിന്റെ സാമ്പത്തിക നയങ്ങളാണെന്ന് 60 ശതമാനത്തിലധികം വോട്ടർമാരും കുറ്റപ്പെടുത്തി.

2. ജനവിരുദ്ധമായ ഇറാൻ യുദ്ധം

യുഎസും ഇസ്രായേലും ചേർന്ന് ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച സൈനിക നടപടി വോട്ടർമാർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായി. തിരിച്ചടിയായി ഇറാൻ ‘സ്ട്രെയിറ്റ് ഓഫ് ഹോർമുസ്’ പാത അടച്ചതോടെ ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുകയും യുഎസിൽ വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. പുതിയ യുദ്ധങ്ങൾ ഉണ്ടാകില്ലെന്ന ട്രംപിന്റെ മുൻ വാഗ്ദാനത്തിന്റെ ലംഘനമായാണ് ജനങ്ങൾ ഇതിനെ കണ്ടത്. 63% വോട്ടർമാരും യുദ്ധം തെറ്റായ തീരുമാനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി തകർക്കുക, ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക, മേഖലയിലെ ഇറാന്റെ സൈനിക സ്വാധീനം ഇല്ലാ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖ ഭരണാധികാരികളും സൈനിക മേധാവികളും കൊല്ലപ്പെട്ടു. താക്കുക എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. യുഎസ്-ഇസ്രായേൽ നീക്കത്തിന് മറുപടിയായി ഇറാൻ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇതോടൊപ്പം ആഗോളതലത്തിൽ കടൽമാർഗ്ഗമുള്ള എണ്ണ വിതരണത്തിന്റെ 25%-ത്തോളം കടന്നുപോകുന്ന കപ്പൽപ്പാതയായ ‘സ്ട്രെയിറ്റ് ഓഫ് ഹോർമുസ്’ ഇറാൻ പൂർണ്ണമായി അടച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു (ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെയായി ഉയർന്നു). ഇത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധികളിലൊന്നിന് കാരണമാവുകയും അമേരിക്കയിലുടനീളം ഇന്ധനവിലയും ജീവിതച്ചെലവും കുത്തനെ കൂട്ടുകയും ചെയ്തു

3. ഡെമോക്രാറ്റുകളുടെ സുശക്തമായ പ്രചാരണം

വിലക്കയറ്റം, ആരോഗ്യപരിപാലനം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഊന്നിയുള്ള കൃത്യമായ പ്രചാരണ തന്ത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ സ്വീകരിച്ചത്. ടെക്സസ്, കാൻസസ്, സൗത്ത് കരോലിന തുടങ്ങിയ റിപ്പബ്ലിക്കൻ കോട്ടകളിൽ പോലും ജനവിശ്വാസം നേടിയെടുക്കാൻ ഡെമോക്രാറ്റുകൾക്കായി. എന്നാൽ, ജനങ്ങളുടെ യഥാർത്ഥ ആശങ്കകൾ ഉൾക്കൊള്ളാൻ കഴിയാത്ത മോശം പ്രചാരണമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ കാഴ്ചവെച്ചത്.

4. ട്രംപിന്റെ ജനപ്രീതിയിടിവും ട്രാൻസിറ്റ് വിവാദങ്ങളും

വിലക്കയറ്റവും ഇറാൻ യുദ്ധവും നേരിട്ട് ട്രംപിലേക്ക് വിരൽ ചൂണ്ടിയതോടെ അദ്ദേഹത്തിന്റെ ജനപ്രീതി വൻതോതിൽ ഇടിഞ്ഞു. തിരഞ്ഞെടുപ്പ് തനിക്കുള്ള ജനവിധിയായി കാണാൻ ട്രംപ് വോട്ടർമാരോട് ആഹ്വാനം ചെയ്തത് തിരിച്ചടിയായി മാറുകയായിരുന്നു. ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ, തന്റെ പ്രചാരണ പ്രസംഗങ്ങളിൽ വാഷിംഗ്ടൺ ഡിസിയിലെ റിഫ്ലെക്റ്റിംഗ് പൂൾ നവീകരണ പദ്ധതി പോലുള്ള വ്യക്തിപരമായ വിഷയങ്ങൾക്ക് ട്രംപ് മുൻഗണന നൽകിയത് റിപ്പബ്ലിക്കൻ അണികൾക്കിടയിൽപ്പോലും കടുത്ത അതൃപ്തി ഉണ്ടാക്കി.

5. ന്യൂനപക്ഷ വോട്ടർമാരുടെ നിലപാടുമാറ്റം

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ തുണച്ച ഹിസ്പാനിക്, കറുത്തവർഗ്ഗക്കാരായ വോട്ടർമാർ ഇത്തവണ കൂട്ടത്തോടെ ഡെമോക്രാറ്റിക് പാർട്ടിലേക്ക് തിരിച്ചെത്തി. ടെക്സസ്-മെക്സിക്കോ അതിർത്തിയിലെ നിർണ്ണായകമായ മൂന്ന് ഹിസ്പാനിക് ഭൂരിപക്ഷ സീറ്റുകളും ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചു. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിലുള്ള വിയോജിപ്പും ന്യൂനപക്ഷ കൗണ്ടികളിലെ ശക്തമായ ഭരണവിരുദ്ധ വികാരവും ഡെമോക്രാറ്റിക് തരംഗത്തിന് ആക്കം കൂട്ടി.

Were these 5 mistakes by the Republican Party what shifted America from red to blue?

Also Read

More Stories from this section

family-dental
witywide