
ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻസിൻ്റെ (FOMAA) 2026-2028 പ്രവർത്തന വർഷത്തേക്കുള്ള ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പിൽ ‘ടീം വോയ്‌സ് ഓഫ് ഫോമ’ പാനലിന് ഉജ്ജ്വല വിജയം.
ശക്തമായ മത്സരത്തിൽ പുതിയ ഭാരവാഹികളായി ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി. ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സാമുവൽ മത്തായിയും, ജോയിന്റ് സെക്രട്ടറിയായി ഡോ. മഞ്ജു പിള്ളയും, ജോയിന്റ് ട്രഷററായി ജോൺസൺ കണ്ണൂക്കാടനും വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. 62.5 ശതമാനം വോട്ടുകൾ (427) നേടിയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിൽ എത്തുന്നത്. 54.2 ശതമാനം (370) വോട്ടുകളുടെ കരുത്താണ് പോൾ പി. ജോസിനെ സെക്രട്ടറി സ്ഥാനത്തേക്ക് നയിച്ചത്. 59 ശതമാനം പേരുടെ (403)പിന്തുണയോടെയാണ് പ്രദീപ് നായർ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് സാമുവൽ മത്തായിയെ കൈപിടിച്ചുയർത്തിയത് 60.8 ശതമാനം (415) വോട്ടുകളായിരുന്നു. ജോയിന്റ് സെക്രട്ടറിസ്ഥാനം ഉറപ്പിച്ച ഡോ. മഞ്ജു പിള്ളയ്ക്ക് 58.7 ശതമാനം വോട്ടുകൾ (401) നേടാനായി. ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജോൺസൺ കണ്ണൂക്കാടന് 53.1 ശതമാനം (363) വോട്ടുകളാണ് കരുത്തു പകർന്നത്.
ആർവിപി എംപയർ റീജിയൻ – സണ്ണി പി നൈനാൻ
ആർവിപി സൺഷൈൻ റീജിയൻ – സുശീൽ നാലകത്ത്
ആർവിപി ഹോളിവുഡ് റീജിയൻ – ജോർജ് തോമസ്
ആർവിപി ഗോൾഡൻ റീജിയൻ – സാജൻ ജോസ് മൂലേപ്ളാക്കൽ-
വനിതാ ഫോറം ഭാരവാഹികൾ
- ഷെൽബി കുര്യാക്കോസ്
- അപർണ ബീന
- ആഗ്നസ് മാത്യു
- ഷനോജ രവീന്ദ്രൻ
- സുമിനി അശോക്
- മെറിറ്റ് ജിയോ
- ഷേർലി ജോൺ
എന്നിവരും ഫോമയുടെ കരുത്തുറ്റ നേതൃത്വത്തിൻ്റെ ഭാഗമായി ഉജ്ജ്വലവിജയം നേടി.
ഫോമയെ കൂടുതൽ സുതാര്യവും ശക്തവുമായ സംഘടനയാക്കി മാറ്റാൻ തങ്ങളെ പിന്തുണച്ച എല്ലാ അസോസിയേഷനുകൾക്കും വോട്ടർമാർക്കും പുതിയ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. നോർത്ത് അമേരിക്കയിലെ വിവിധ പ്രാദേശിക അസോസിയേഷൻ ഭാരവാഹികളും പ്രമുഖ പ്രവാസി നേതാക്കളും പുതിയ കമ്മിറ്റിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
Foma National Election: ‘Team Voice of Foma’ wins; Biju Thonikkadavil President














