എൻവിഡിയയിലേക്ക് തിരിച്ചെത്താൻ സന്നദ്ധത അറിയിച്ച് മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്എ

എൻവിഡിയയുടെ സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്താൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുൻ മേധാവി ജെൻസൻ ഹുവാങ്. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തെച്ചൊല്ലിയ വിവാദങ്ങൾക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ അദ്ദേഹം, രാജിക്ക് ശേഷമുള്ള ആദ്യ പരസ്യ പ്രതികരണത്തിലാണ് തിരിച്ചുവരവിനുള്ള സന്നദ്ധത അറിയിച്ചത്.

എൻവിഡിയയുടെ തലപ്പത്തേക്ക് മടങ്ങിയെത്താൻ കഴിയുന്നത് വലിയ ബഹുമതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.33 വർഷത്തോളം കമ്പനിയെ നയിച്ച ഹുവാങ്, തന്റെ തിരിച്ചുവരവ് സംബന്ധിച്ച അന്തിമ തീരുമാനം ഡയറക്ടർ ബോർഡിന്റേതായിരിക്കുമെന്നും വ്യക്തമാക്കി. കമ്പനിയിലെ ജീവനക്കാർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ, ഉപഭോക്താക്കൾ തുടങ്ങി വിവിധ മേഖലകളിൽനിന്ന് വീണ്ടും നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ബോർഡ് തന്റെ നേതൃത്വം കമ്പനിക്കും പങ്കാളികൾക്കും ഗുണകരമാകുമെന്ന് വിലയിരുത്തിയാൽ തിരിച്ചെത്താൻ തയ്യാറാണെന്നും ഹുവാങ് വ്യക്തമാക്കി.

അതേസമയം, വ്യക്തിജീവിതത്തിൽ സംഭവിച്ച ഗുരുതരമായ പിഴവുകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എൻവിഡിയയിലെ എല്ലാവരിൽനിന്നും പ്രതീക്ഷിക്കുന്ന നിലവാരം പാലിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ഡയറക്ടർ ബോർഡിന് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ തെറ്റുകളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ബോർഡ് നടത്തുന്ന സ്വതന്ത്ര അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എക്സ് പ്ലാറ്റ്‌ഫോമിലെ പ്രസ്താവനയിൽ വ്യക്തമാക്കി.

അമേരിക്കൻ പൗരത്വം ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണെന്നും അതിൽ അഭിമാനമുണ്ടെന്നും ഹുവാങ് കൂട്ടിച്ചേർത്തു. 53 വർഷം മുമ്പ് അമേരിക്കയിലെത്തിയ തനിക്ക് അവിടെ ഒരു വലിയ കമ്പനി കെട്ടിപ്പടുക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻവിഡിയ തന്റെ ജീവിതകാലത്തെ അധ്വാനത്തിന്റെ ഫലമാണെന്നും സഹപ്രവർത്തകർക്കൊപ്പം കമ്പനിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ഹുവാങ് വ്യക്തമാക്കി. അമേരിക്കയോടും എൻവിഡിയയോടുമുള്ള സ്നേഹവും അദ്ദേഹം പ്രസ്താവനയിൽ പങ്കുവച്ചു.

More Stories from this section

family-dental
witywide