ലോകത്ത് ആദ്യമായി കന്നുകാലികളിൽ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചു. ഫ്രാൻസിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കിഴക്കൻ ഫ്രാൻസിൽ സ്ഥിരീകരിച്ച വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു.
മുൻപ് കുതിരകൾ, ചെമ്മരിയാടുകൾ, എന്നിവയിൽ ഷാമോണ്ട വൈറസ് കണ്ടെത്തിയിട്ടുണ്ടെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് അറിയിച്ചു. ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ഇറ്റലി, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്ലൊവേനിയ, സ്പെയിൻ, യുകെ ജേഴ്സി എന്നി രാജ്യങ്ങളിലും മൃഗങ്ങളിൽ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്.
French health authorities have confirmed the world’s first human case of the Shamonda virus










