‘പലസ്തീന് വേണ്ടി നിലകൊള്ളുന്ന സ്വവർഗാനുരാഗികളോ? ചർച്ചകൾക്കായി അവരെ അങ്ങോട്ട് അയക്കൂ’: LGBTQ സമൂഹത്തെ പരിഹസിച്ച് ട്രംപ്.

വാഷിങ്ടൺ: ‘ഗേയ്‌സ് ഫോർ പലസ്തീൻ’ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കുന്ന സ്വവർഗാനുരാഗികളെ പരിഹസിച്ച ട്രംപ്, അവരെ പലസ്തീനിലേക്ക് അയച്ച് ചർച്ച നടത്താമെന്നും പറഞ്ഞു. “‘ഗേയ്‌സ് ഫോർ പലസ്തീൻ’ എന്ന് ഇന്ന് കണ്ടു. ആ പ്രദേശത്ത് സ്വവർഗാനുരാഗികളോട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ?” ട്രംപ് ചോദിച്ചു.

ഒരിക്കൽ അവരെ അവിടേക്ക് അയച്ച് ചർച്ച നടത്താം. പിന്നെ അവരെ നിങ്ങൾ ഒരിക്കലും കാണില്ല എന്നും ട്രംപ് പരിഹസിച്ചു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകൂടത്തിന്റെ സാമ്പത്തിക നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.

മെഡികെയറിൽ അംഗങ്ങളായ 2 കോടിയിലേറെ അമേരിക്കക്കാർക്ക് ഒറ്റത്തവണയായി 90 ഡോളർ വീതം നൽകുമെന്ന് യുഎസ് സർക്കാർ അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ചെലവ് കുറയ്ക്കുന്നതിനാണ് തുക. ഒക്ടോബർ ആദ്യവാരത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കൾക്കും തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നടപടിയാണിത്. ജീവിതച്ചെലവ് വർധിക്കുന്നതിനെച്ചൊല്ലി ട്രംപ് ഭരണകൂടം വിമർശനം നേരിടുന്നതിനിടെയാണ് പ്രഖ്യാപനങ്ങൾ.റിപ്പബ്ലിക്കൻ പാർട്ടി ഇരുസഭകളിലെയും നിയന്ത്രണം നിലനിർത്തിയാൽ പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാർക്കും 5,000 ഡോളർ വീതം നൽകുന്ന പദ്ധതിയും ട്രംപ് കഴിഞ്ഞ മാസം മുന്നോട്ടുവച്ചിരുന്നു.

എന്നാൽ, സാമ്പത്തിക വിദഗ്ധരും കോൺഗ്രസിലെ ചില റിപ്പബ്ലിക്കൻ അംഗങ്ങളും പദ്ധതിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. അഫോർഡബിൾ കെയർ ആക്ട് വഴി ആരോഗ്യ ഇൻഷുറൻസ് വാങ്ങിയവരിൽനിന്ന് അധികമായി ഈടാക്കിയ ഫീസിന്റെ റീഫണ്ടായി ഏകദേശം 10 ലക്ഷം അമേരിക്കക്കാർക്ക് 500 ഡോളർ വീതം നൽകുന്ന പദ്ധതിയും യുഎസ് ഭരണകൂടം നടപ്പാക്കുന്നുണ്ട്.

‘Gays for Palestine? Send them there to negotiate’: Trump mocks LGBTQ community

More Stories from this section

family-dental
witywide