
ടെക് ശതകോടീശ്വരനും എക്സ്, ടെസ്‌ല ഉടമയുമായ ഇലോൺ മസ്കും പങ്കാളി ഷിവോൺ സിലിസും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായാണ് മസ്കുമായുള്ള വേർപിരിയലെന്ന് സിലിസ് വെളിപ്പെടുത്തി. എക്സിലെ (ട്വിറ്റർ) തന്റെ അക്കൗണ്ടിലൂടെയാണ് സിലിസ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സിലിസിനെ മസ്ക് എക്സിൽ അൺഫോളോ ചെയ്തിരുന്നു.
2020-ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് 2021-ൽ സ്ട്രൈഡർ, അസൂർ എന്നീ ഇരട്ടക്കുട്ടികളും 2024-ൽ അർക്കാഡിയ എന്ന മകളും 2025-ൽ സെൽഡൻ എന്ന കുഞ്ഞും ഇവർക്ക് ജനിച്ചു. നാല് പങ്കാളികളിലായി മസ്കിന് ആകെ 14 കുട്ടികളുണ്ട്. തങ്ങൾക്ക് നാല് മക്കളുണ്ടെന്നും വേർപിരിയൽ മാനസികമായി ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും മസ്കിന് എപ്പോഴും എല്ലാവിധ നന്മകളും സന്തോഷവും നേരുന്നതായും സിലിസ് കുറിച്ചു.
മസ്കുമായി അവസാനമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും നല്ല ഓർമ്മകളും സിലിസ് പങ്കുവെച്ചിട്ടുണ്ട്. വേർപിരിഞ്ഞെങ്കിലും മസ്കിനെ താൻ ഇപ്പോഴും അഗാധമായി സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭാവിജീവിതത്തിനായി പ്രാർത്ഥിക്കുന്നതായും സിലിസ് കൂട്ടിച്ചേർത്തു. അതേസമയം വേർപിരിയൽ വാർത്തകളോട് ഇലോൺ മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Elon Musk and Shivon Zilis Part Ways; Zilis Says Separation Was Unexpected











