അമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹിക സംസ്കാരിക പ്രവർത്തകനുമായ ജോർജ്  മണ്ണിക്കരോട്ട് അന്തരിച്ചു

എ.സി.ജോർജ്

ഹ്യൂസ്റ്റൻ: മലയാള സാഹിത്യ ചരിത്രകാരനും,  പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ജോർജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ അന്തരിച്ചു. ജൂൺ 6, ശനിയാഴ്ച വൈകുന്നേരം 7.55 നാണു അന്ത്യം. കുറച്ചുനാളുകളായി വിവിധ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു, ചികിത്സയിലും ആയിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഏലിയാമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.

ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം ഒക്കെയായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻറെ ആയിട്ടുണ്ട്. നിലവിൽ  ജോർജ് മണ്ണിക്കരോട്ട് ” മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡണ്ട് കൂടിയാണ്.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ, ഹ്യൂസ്റ്റൻ പ്രസിഡണ്ടായിട്ടും  അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റ്  മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും, അതുപോലെ കേരള ലിറ്റററി ഫോം യുഎസ്എ പ്രവർത്തകരും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നീട്.

More Stories from this section

family-dental
witywide