ജോർജ് ഫിലിപ്പ് ഡാലസിൽ അന്തരിച്ചു

ഷാജി രാമപുരം

ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി.

മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാലസിൽ). മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. കൂടാതെ 6 കൊച്ചുമക്കളും, 13 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് ഡാലസിലെ പരേതന്റെ കുടുംബം. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്.

സംസ്കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30 ന് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (3801 Roselawn Drive, Denton,Tx 76207) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ http://www.provisiontv.in എന്ന വെബ് സൈറ്റിൽ ദര്‍ശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സുകു ജോർജ് 817 680 7758

George Philip passed away in Dallas.

More Stories from this section

family-dental
witywide