
2027 ജനുവരി 11, 12,13 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് വെച്ച് നടക്കുന്ന കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി മുന്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് (ഫ്ലോറിഡ), കോര്‍ഡിനേറ്ററായി മുന്‍ ഫൊക്കാന പ്രസിഡണ്ട് പോള്‍ കറുകപ്പിള്ളില്‍, രെജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായി കോശി കുരുവിള എന്നിവരെ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് കിഴക്കേകൂറ്റ് റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയും ഷീല ജോസഫ് വൈസ് ചെയര്‍പേഴ്സണായും പ്രവര്‍ത്തിക്കും.
2020 -2022 കാലയളവില്‍ ഫൊക്കാനയെ നയിച്ച പ്രസിഡന്റ് ആണ് ജോര്‍ജി വര്‍ഗ്ഗീസ്. ആമുഖം ആവശ്യമില്ലാത്ത അപൂര്‍വം മലയാളി നേതാക്കന്മാരില്‍ ശ്രദ്ധേയനാണ്. ഫൊക്കാന ടുഡേ എഡിറ്റര്‍ , ട്രസ്റ്റി ബോര്‍ഡ് അംഗം , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ , ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ച അദ്ദേഹം ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ ചെയര്‍മാനാകുന്നത് കേരളാ കണ്‍വര്‍ഷന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും മുതല്‍ക്കൂട്ടാവും.
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പോള്‍ കറുകപ്പിള്ളില്‍ ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ആണ്. രണ്ട് തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട അദ്ദേഹം.ചരിത്രപ്രസിദ്ധമായ ആല്‍ബനി കണ്‍വന്‍ഷന്റെ സംഘാടകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായനാണ്. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ , കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ , എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷനുകളിലെ നിത്യ സാന്നിദ്ധ്യമാണ് അദ്ദേഹം.
രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയ കോശി കുരുവിള ഫൊക്കാനയുടെ വിവിധ തലങ്ങളില്‍ സേവനം അനുഷ്ടിച്ച മികച്ച സംഘാടകന്‍ ആണ്. കലഹാരി കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് മുതലായി സ്തുത്യര്‍ഹമായ ചുമതലകള്‍ നിര്‍വഹിച്ചു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അകമഴിഞ്ഞ സേവനം വിലമതിക്കേണ്ടതാണ്.
റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായ ഫ്രാന്‍സിസ് കിഴക്കേകൂറ്റ് ഷിക്കാഗോയിലെ പ്രമുഖ പൊതു പ്രവര്‍ത്തകനും, ഉഴവൂര്‍ അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു വട്ടം ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയും സ്തുത്യര്‍ഹമായ സേവനം ചെയ്തു.വൈസ് ചെയര്‍പേഴ്സണായ ഷീല ജോസഫ്, ഫൊക്കാനയുടെ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. മികച്ച സംഘാടകയും, മിഡ് ഹഡ്‌സണ്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ഇപ്പോള്‍ ന്യൂജേഴ്സി നാമം അസോസിയേഷന്റെ കമ്മറ്റി മെമ്പറുമാണ്.
ജോര്‍ജി വർഗീസ്, പോള്‍ കറുകപ്പിള്ളില്‍, കോശി കുരുവിള, ഫ്രാന്‍സിസ് കിഴക്കേകൂറ്റ്, ഷീല ജോസഫ് എന്നിവരുടെ നീയമാനത്തോട് കൂടി ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ എന്തുകൊണ്ടും ശ്രദ്ധേയമായിരിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ ട്രഷറര്‍ ആന്റോ വര്‍ക്കി എന്നിവര്‍ അറിയിച്ചു
George Varghese – FOKANA Kerala Convention Chairman; Paul Karukappillil – Coordinator; Koshy Kuruvila – Registration Committee Chairman.










