നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം; സഹോദരി ആശുപത്രിയിൽ

നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരി മരിച്ചു. ജയ്പുർ സ്വദേശിനിയായ പിഹു കുമാവത്താണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരി ദിവ്യാംശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് പ്രാഥമിക സംശയം.

വ്യാഴാഴ്ച ഉച്ചയോടെയാണ് ദിവ്യാംശിയും പിഹുവും വീട്ടിൽ നൂഡിൽസ് തയ്യാറാക്കി കഴിച്ചത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഇരുവരും ക്ഷീണിതരായ നിലയിലായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിഹുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ദിവ്യാംശി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കുട്ടിയുടെ മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ കഴിച്ച നൂഡിൽസിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമാകൂ.

ഇതിനിടെ, കുട്ടികളുടെ സഹോദരൻ ഗോവിന്ദും അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

More Stories from this section

family-dental
witywide