ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്  ഒക്ടോബർ 3ന്

ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്   ഒക്ടോബർ 03  ഷാംബർഗിൽ ഉള്ള   Play and  Thrive ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു  .  എല്ലാ പ്രായത്തിലുള്ള ബാഡ്മിന്റൺ കളിക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സര ഇനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . 2 അംഗങ്ങളുള്ള ടീം ഇനം (Doubles)  ആയാണ് മത്സരങ്ങൾ .ഇത്തവണ പുരുഷ , വനിത , ജൂനിയർ (U 18) ഇനങ്ങളിൽ ഇദംപ്രഥമമായി എല്ലാ ഇന്ത്യക്കാർക്കും മല്സരിക്കുവാൻ സാധിക്കുന്നതാണ് . ഓപ്പൺ  ( പ്രായപരിധി ഇല്ല ) വിഭാഗത്തിൽ മാത്രമായിരിക്കും ഈ മത്സരങ്ങൾ നടത്തുന്നത് .
എന്നാൽ    മലയാളികൾക്ക് മാത്രമായിരിക്കും താഴെ പറയുന്ന മത്സര ഇനങ്ങൾ .
1.സബ് ജൂനിയർ 14 വയസിൽ താഴെ  2.സീനിയർ- (ABOVE  45)45ന്  മുകളിൽ  3.സീനിയർ AGE 100 COMBINED  . 4.വനിതാ വിഭാഗത്തിൽ സീനിയർ- (ABOVE 35) 35ന്   മുകളിൽ എന്നിവ ആയിരിക്കും മലയാളികൾക്ക് മാത്രമായി നടത്തുന്നത് .

ആകർഷകമായ PRIZE MONEY യും ട്രോഫികളും ജേതാക്കൽക്കും രണ്ടാം സ്ഥാനക്കാർക്കും ലഭിക്കുന്നതാണ് . പുരുഷ ഓപ്പൺ വിഭാഗത്തിലെ വിജയികൾക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ക്ലബ് ആയ Pluma Badminton Club നൽകുന്ന ക്യാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും .  ഗ്രെയ്റ്റർ ചിക്കാഗോ യിലെ 30 -ൽ അധികം ബിസിനസ് സംരംഭകർ ആണ് ഈ ടൂർണമെന്റിന്റെ സ്പോൺസേർസ് . എല്ലാ നല്ലവരായ സ്പോൺസേഴ്‌സിനും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു .

ഒക്ടോബര് 03 നു രാവിലെ 8 മണിക്ക് തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും . Schaumburg -ൽ ഉള്ള Play  and Thrive Badminton Club (1230 N Roselle Rd, Schaumburg, IL 60195) വച്ച് ആയിരിക്കും ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്നത് .

അമേരിക്കയിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ വംശർക്കും(who has Indian  Routs)  , മലയാളികൾക്കും (who has Malayalee Routs )ഈ മല്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് .
 പങ്കെടുക്കുന്ന എല്ലാവർക്കും Breakfast  നൽകുന്നതായിരിക്കും  . റെജിസ്ട്രേഷൻ ഫീ ടീമിന് 60 ഡോളർ ആയിരിക്കും . കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക .ഞങളുടെ website ൽ റെജിസ്ട്രേഷൻ ലഭ്യമാണ് (www.greatercma.org ).  ടൂർണമെന്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഒരു കായിക താരത്തിന്   സഹ താരത്തിനെ ലഭിക്കുന്നതിനായി  കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക.  (Anish Anto 773.655.0004 ,  Santhosh Kattookaran 773.469.5048     John Koola  847.668.5795  , Roshni Biju  312.636.2200 Jithesh Chungath 224.522.9157 ).