ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ വെടിയുണ്ട കണ്ടെത്തി; യാത്രക്കാർ സുരക്ഷിതർ

അമേരിക്കയിലെ ഡെൻവറിൽ നിന്ന് ഫീനിക്‌സിലേക്ക് പോകാനിരുന്ന ഫ്രണ്ടിയർ എയർലൈൻസ് വിമാനത്തിൽ തോക്കിന്റെ വെടിയുണ്ട മാഗസിൻ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം വിമാനം പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് മാഗസിൻ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ, മുൻ യാത്രയ്ക്കിടെ യാത്ര ചെയ്തിരുന്ന ഒരു നിയമ നിർവഹണ ഉദ്യോഗസ്ഥന്റേതായിരിക്കാം മാഗസിൻ എന്നാണ് എയർലൈൻസ് വ്യക്തമാക്കിയത്.

തോക്കുകളിൽ വെടിയുണ്ടകൾ സൂക്ഷിക്കാനും, വെടിവെക്കുമ്പോൾ അവയെ കൃത്യമായി ബാരലിലേക്ക് എത്തിക്കാനും ഉപയോഗിക്കുന്ന ഉപകരണമാണ് തോക്ക് മാഗസിൻ (Gun Magazine). സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കി വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിലും സമഗ്ര സുരക്ഷാ പരിശോധന നടത്തി. കൂടുതൽ സംശയാസ്പദ വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ അറിയിച്ചു.

ഡെൻവറിൽ നിന്ന് ഫീനിക്‌സിലേക്ക് പോകാനിരുന്ന ഫ്രണ്ടിയർ എയർലൈൻസ് 4765-ാം നമ്പർ വിമാനമാണ് വൈകിയത്. ഇതിനെ തുടർന്ന് ജീവനക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ബുക്ക് ചെയ്തു. ആ വിമാനം തിങ്കളാഴ്ച രാവിലെയാണ് പുറപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായി ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) അറിയിച്ചു. കേസിൽ എഫ്ബിഐ അന്വേഷണം നടത്തുകയാണ്.

Gun magazine found on Frontier Airlines flight, passengers forced to deplane

More Stories from this section

family-dental
witywide