ബ്രിട്ടനിലെ യുഎസ് വ്യോമതാവളത്തിന് സമീപം സ്ഫോടകവസ്തു ഭീഷണി; രണ്ട് പേർ കസ്റ്റഡിയിൽ, വീടുകൾ ഒഴിപ്പിച്ചു

യുഎസ് സൈന്യം ഉപയോഗിക്കുന്ന ഇംഗ്ലണ്ടിലെ വ്യോമതാവളത്തിന് സമീപം സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്ന് വീടുകൾ ഒഴിപ്പിക്കുകയും നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിൽഫോർഡിലെ നിരവധി വീടുകളിലുള്ള താമസക്കാരെ സമീപത്തെ ലെഷർ സെന്ററിലേക്ക് മാറ്റിയതായി ഗ്ലോസ്റ്റർഷെയർ പൊലീസ് ഞായറാഴ്ച അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് വ്യക്തമാക്കി.

യുഎസ് സൈന്യം ഇറാനെതിരായ യുദ്ധത്തിനിടെ പരിമിതമായ വ്യോമാക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്ന RAF ഫെയർഫോർഡിന് സമീപമാണ് വിൽഫോർഡ്. ഫെബ്രുവരി 28ന് യുഎസ്–ഇസ്രയേൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഫെയർഫോർഡ് വ്യോമതാവളം ഉപയോഗിക്കാൻ ബ്രിട്ടീഷ് സർക്കാർ യുഎസ് സൈന്യത്തിന് അനുമതി നൽകിയിരുന്നു. സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റങ്ങൾ സംശയിച്ച് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ നിരവധി വാഹനങ്ങൾ പരിശോധിച്ചുവരികയാണ്.

എന്നാൽ കസ്റ്റഡിയിലെടുത്തവരുടെ നടപടി വ്യോമതാവളവുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ പ്രദേശത്ത് സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കരുതുന്നതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു.

Houses near US air force base in UK evacuated after 2 detained over explosives scare

More Stories from this section

family-dental
witywide