മുൻ നാടുകടത്തൽ ഉത്തരവ് മറച്ചുവെച്ചെന്ന് ആരോപണം; ഇന്ത്യൻ വംശജന് യുഎസ് പൗരത്വം നഷ്ടമായേക്കും

വാഷിങ്ടൺ: മുൻകാല നാടുകടത്തൽ ഉത്തരവും തിരിച്ചറിയൽ വിവരങ്ങളും മറച്ചുവെച്ച് വ്യാജ തിരിച്ചറിയൽ ഉപയോഗിച്ച് യുഎസ് പൗരത്വം നേടിയെന്നാരോപിച്ച് ഇന്ത്യൻ വംശജനായ ഹരിന്ദർ സിങ്ങിന്റെ പൗരത്വം റദ്ദാക്കാൻ യുഎസ് സർക്കാർ കേസ് ഫയൽ ചെയ്തു. ഹരിന്ദർ സിങ്, ഹരിന്ദർ സിങ് സാംഗേര, റുഷ്പാൽ സിങ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹരിന്ദർ സിങ്ങിനെതിരെയാണ് ഓഗസ്റ്റ് 7ന് കാൻസസിലെ യുഎസ് അറ്റോർണി ഓഫീസ് സിവിൽ ഡീനാച്ചുറലൈസേഷൻ കേസ് ഫയൽ ചെയ്തത്.

മുൻകാല കുടിയേറ്റ ചരിത്രത്തിലെ നിർണായക വിവരങ്ങൾ സിങ് മറച്ചുവെച്ചെന്നും കുടിയേറ്റ ആനുകൂല്യങ്ങൾക്കും പിന്നീട് യുഎസ് പൗരത്വത്തിനുമായി അപേക്ഷിച്ചപ്പോൾ തെറ്റായ വിവരങ്ങൾ നൽകിയെന്നുമാണ് സർക്കാരിന്റെ ആരോപണം. 1991ൽ ആദ്യമായി യുഎസ് അധികൃതരുടെ ശ്രദ്ധയിൽ1991ൽ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് യുഎസ് കുടിയേറ്റ അധികൃതർ സിങിനെ ആദ്യമായി കണ്ടെത്തിയതെന്ന് കേസ് രേഖകളിൽ പറയുന്നു. അന്ന് റുഷ്പാൽ സിങ് എന്ന പേരാണ് അദ്ദേഹം ഉപയോഗിച്ചത്.

1995 ഓഗസ്റ്റിൽ കുടിയേറ്റ കോടതി സിങിനെ നാടുകടത്താൻ ഉത്തരവിട്ടു. പിന്നീട് ബോർഡ് ഓഫ് ഇമിഗ്രേഷൻ അപ്പീൽസും ഈ ഉത്തരവ് ശരിവെച്ചു. എന്നാൽ ആ നാടുകടത്തൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിങ് യുഎസ് വിട്ടുപോയതായി തെളിയിക്കുന്ന രേഖകളൊന്നും സർക്കാരിന്റെ പക്കലില്ലെന്നാണ് അധികൃതർ പറയുന്നത്. അടുത്ത വർഷം ഹരിന്ദർ സിങ് എന്ന പേരിൽ സിങ് കുടിയേറ്റ ആനുകൂല്യത്തിനായി അപേക്ഷിച്ചു.

ജനനത്തീയതി, യുഎസിൽ പ്രവേശിച്ച തീയതി, കുടിയേറ്റ അവകാശവാദത്തിനുള്ള കാരണം എന്നിവയിലും വ്യത്യസ്ത വിവരങ്ങൾ നൽകിയെന്നാണ് അധികൃതരുടെ ആരോപണം. അപേക്ഷ അംഗീകരിച്ചതിന് പിന്നാലെ 2000 ഒക്ടോബറിൽ ഹരിന്ദർ സിങ് എന്ന പേരിൽ നിയമപരമായ സ്ഥിരതാമസ പദവി ലഭിച്ചു. എട്ട് വർഷത്തിന് ശേഷം ഇതേ തിരിച്ചറിയൽ ഉപയോഗിച്ച് യുഎസ് പൗരത്വവും നേടി. പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ മുൻകാല കുടിയേറ്റ ചരിത്രവും മറ്റൊരു പേര് ഉപയോഗിച്ച വിവരവും സിങ് വെളിപ്പെടുത്തിയില്ലെന്നാണ് സർക്കാരിന്റെ ആരോപണം.

പൗരത്വം റദ്ദാക്കാൻ നടപടി

സിങിന്റെ നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനും അദ്ദേഹത്തിന് യുഎസ് പൗരത്വം അനുവദിച്ച ഉത്തരവ് അസാധുവാക്കാനുമാണ് പുതിയ സിവിൽ കേസിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് പ്രകാരം നിയമവിരുദ്ധമായ നടപടികളിലൂടെയോ നിർണായക വിവരങ്ങൾ മറച്ചുവെച്ചോ മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയോ നേടിയ യുഎസ് പൗരത്വം റദ്ദാക്കാൻ കഴിയും. എന്നാൽ സർക്കാർ ആരോപണങ്ങൾ സിവിൽ കോടതി നടപടികളിലൂടെ തെളിയിക്കേണ്ടതുണ്ട്.

2025 ജനുവരി 20 മുതൽ ഏകദേശം 123 സിവിൽ ഡീനാച്ചുറലൈസേഷൻ കേസുകൾ ഫയൽ ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. രേഖകൾ ലഭ്യമായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണമാണിതെന്നും വകുപ്പ് വ്യക്തമാക്കി.

Indian-origin man may lose US citizenship for hiding past deportation order, identity fraud

More Stories from this section

family-dental
witywide