അമരിക്കയിൽ കുടുംബവഴക്ക്, ഗൂഗിളിലെ ഇന്ത്യൻ വംശജയായ സീനിയർ എൻജിനീയറെ ഭർത്താവ് വെടിവെച്ചുകൊന്നു

അമേരിക്കയിലെ ജോർജിയയിലുള്ള കോബ് കൗണ്ടിയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ഗൂഗിളിലെ എൻജിനീയറിങ് ലീഡറായ ശീതൾ വെർസിസയൻ (57) വെടിയേറ്റ് മരിച്ചു. സംഭവത്തിൽ ഇവരുടെ ഭർത്താവ് കിർക്ക് വെർസിസയനെ പോലീസ് അറസ്റ്റ് ചെയ്തു.

വെടിവെപ്പിൽ ദമ്പതികളുടെ മകനായ ജേസണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വീടിനകത്ത് ശീതൾ മരിച്ചുകിടക്കുന്ന നിലയിലും, ഗുരുതരമായി പരിക്കേറ്റ മകൻ ജേസൺ വീടിന് പുറത്തുനിൽക്കുന്ന നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.

സാങ്കേതിക മേഖലയിൽ 20 വർഷത്തിലേറെ പരിചയസമ്പന്നയായ ശീതൾ, ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നാണ് കംപ്യൂട്ടർ സയൻസ് ബിരുദം നേടിയത്. ഗൂഗിളിൽ ചേരുന്നതിന് മുൻപ് ഹോം ഡിപ്പോയിലടക്കം പ്രവർത്തിച്ചിട്ടുള്ള ഇവർ ഇംഗ്ലണ്ട്, ഇന്ത്യ, ഘാന തുടങ്ങിയ രാജ്യങ്ങളിലും താമസിച്ചിട്ടുണ്ട്.

Indian-Origin Senior Google Engineer Shot Dead by Husband Following Domestic Dispute in US

More Stories from this section

family-dental
witywide