ആകെ കലിപ്പിൽ ട്രംപ്, റിപ്പബ്ലിക്കൻ സെനറ്റ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം; പ്രവർത്തനക്ഷമത കാണിക്കണമെന്ന് പ്രസിഡന്റ്

വാഷിം​ഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം പിടിച്ചെടുത്തതിന് പിന്നാലെ, നിലവിലെ റിപ്പബ്ലിക്കൻ സെനറ്റ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലേം-ഡക്ക് സെഷനിലെ മുൻഗണനകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, ഇനിയെങ്കിലും സെനറ്റ് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമേയങ്ങളൊന്നും പാസാക്കാതെ സെനറ്റ് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സമായി മാറിയതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് താൻ മുന്നോട്ടുവെച്ച ‘സേവ് അമേരിക്ക ആക്ട്’ ഉൾപ്പെടെയുള്ള നിർണ്ണായക ബില്ലുകൾ സഭയിൽ പാസാക്കുന്നതിൽ സെനറ്റ് വൻ പരാജയമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

സെനറ്റ് മജോറിറ്റി ലീഡർ ജോൺ തിയോൺ നല്ലൊരു വ്യക്തിയാണെങ്കിലും അദ്ദേഹം കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ടെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. ഭാവിയിലും തിയോൺ തന്നെ റിപ്പബ്ലിക്കൻ സെനറ്റ് ലീഡറായി തുടരണമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് റിപ്പബ്ലിക്കൻ സെനറ്റർമാരാണെന്നും താനല്ലെന്നും ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം പാർട്ടി ഭരണസമിതിക്കുള്ളിൽ പോര് മുറുകുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide