ഇനി 1200 മൈൽ അല്ല മിസൈലുകളുടെ ദൂരപരിധി, പ്രഖ്യാപനവുമായി ഇറാൻ; ഏത് ഭീഷണിക്കും അതിരുകളില്ലാത്ത തിരിച്ചടിയെന്ന് പരമോന്നത നേതാവ്

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി സൈനിക സംഘർഷം വീണ്ടും ശക്തമാകുമെന്ന ആശങ്കകൾക്കിടയിൽ, ബാലിസ്റ്റിക് മിസൈലുകളുടെ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന 1,200 മൈൽ (2,000 കിലോമീറ്റർ) സ്വയം സവിശേഷമായ നിയന്ത്രണം നീക്കിയതായി ഇറാന്റെ റെവല്യൂഷനറി ഗാർഡ് പ്രഖ്യാപിച്ചു. യുഎസിൽ നിന്നോ ഇസ്രായേലിൽ നിന്നോ ഉണ്ടാകുന്ന ഏത് ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖൊമേനി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് റെവല്യൂഷനറി ഗാർഡ് വക്താവ് ജനറൽ ഹുസൈൻ മൊഹെബി ഇക്കാര്യം സ്ഥിരീകരിച്ചത്.

നിലവിൽ ഇറേഷ്യൻ പരിധി കവിയുന്ന മിസൈലുകളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, തങ്ങളുടെ പ്രതിരോധ ശേഷി വാചാടോപങ്ങളിലൂടെയല്ല, പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കാണിച്ചുതരുമെന്ന് വക്താവ് വ്യക്താമാക്കി. ബഹിരാകാശ പദ്ധതികൾക്കായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപഭോഗിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാൻ ഇറാന് സാധിക്കുമെന്ന് യു.എസ് പ്രതിരോധ വിദഗ്ധർ മുൻപ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

അതിനിടെ, ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്ത് നിരോധിച്ച മേഖലയിലൂടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി സഞ്ചരിച്ച ഒരു എണ്ണക്കപ്പൽ നാവിക മൈനിൽ തട്ടി തീപിടിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇറാൻ പുറത്തുവിട്ടിട്ടില്ല. മേഖലയിലൂടെ സർവ്വീസ് നടത്തുന്ന എണ്ണക്കപ്പലുകൾക്ക് പോർട്ടുകളുടെയും സൈന്യത്തിന്റെയും മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ഇറാൻ നാവികസേന മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide