അതിരുകടന്ന പാക് മന്ത്രിക്ക് ഇന്ത്യയുടെ ‘ഷോക്ക് ട്രീറ്റ്മെൻ്റ്’: ഖ്വാജ ആസിഫ് മാനസികരോഗിയെന്ന് വിമർശനം

ന്യൂഡൽഹി: ദ്വീപ് രാഷ്ട്രമായ സീഷെൽസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ പരമോന്നത ആദരവിനെ ചോദ്യം ചെയ്ത പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഇന്ത്യ. ഖ്വാജ ആസിഫ് “മാനസിക അസ്ഥിരതയുള്ള” ആളാണെന്നും, തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ അദ്ദേഹം “വിഡ്ഢിത്തം നിറഞ്ഞ അഭിപ്രായങ്ങൾ” പറയുകയാണെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി.

ആസിഫിൻ്റെ മാനസിക അസ്ഥിരത പരസ്യമായ കാര്യമാണെന്ന് വ്യക്തമാക്കിയ വൃത്തങ്ങൾ, അദ്ദേഹത്തെപ്പോലൊരാളെ പ്രതിരോധ മന്ത്രിയായി നിയമിച്ചത് പാക് നേതൃത്വത്തിൻ്റെ നിലവാരമില്ലായ്മയെയാണ് കാണിക്കുന്നതെന്നും പരിഹസിച്ചു. “ഇത്തരം ഒരു വ്യക്തിയെ ഇത്രയും വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചത് ഇന്നത്തെ പാകിസ്ഥാൻ്റെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന് മറ്റ് ജോലികളൊന്നുമില്ല. അസൂയയും വെറുപ്പും മാത്രമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ,” ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിചേർത്തു.

ഖ്വാജ ആസിഫിൻ്റെ മുൻകാല പ്രസ്താവനകളെയും ഇന്ത്യൻ വൃത്തങ്ങൾ ഇതിനോടകം ഓർമ്മിപ്പിച്ചു. 2025 നവംബറിൽ അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആസിഫിനെ താലിബാൻ ഭരണകൂടം പരസ്യമായി ശാസിച്ചിരുന്നു. അന്ന് താലിബാൻ മന്ത്രി നൂറുള്ള നൂറി, ഖ്വാജ ആസിഫിനെ “മാനസികരോഗി” എന്ന് വിളിച്ച് ആക്ഷേപിച്ചതും, ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റ പാകിസ്ഥാൻ്റെ ചരിത്രം ഓർമ്മിപ്പിച്ചതും വാർത്താ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ മാസം സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച “ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ” എന്ന ബഹുമതിയുടെ ഔദ്യോഗികതയെ ഖ്വാജ ആസിഫ് ചോദ്യം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും ചെറിയ ദ്വീപ് രാഷ്ട്രങ്ങൾക്കായുള്ള പിന്തുണയും മുൻനിർത്തി സീഷെൽസ് സർക്കാർ പരിഷ്കരിച്ച ദേശീയ പുരസ്കാര സംവിധാനത്തിലൂടെ നൽകിയ ആദ്യ അവാർഡാണിത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്ന എല്ലാ രാഷ്ട്രങ്ങൾക്കുമായാണ് പ്രധാനമന്ത്രി ഈ പുരസ്കാരം സമർപ്പിച്ചത്.

India’s ‘shock treatment’ for Pakistan minister who went too far: Khawaja Asif criticized as mentally ill

More Stories from this section

family-dental
witywide