എഞ്ചിൻ തകരാർ; ഗോവ-ഡൽഹി ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

പനാജി: എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ചൊവ്വാഴ്ച ടേക്ക് ഓഫ് ചെയ്ത് അൽപസമയത്തിനുള്ളിലാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.6E 2102 എന്ന വിമാനമാണ് ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചെത്തി സുരക്ഷിതമായി ലാൻഡ് ചെയ്തത്. രാവിലെ 11.45ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്.

തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (SOP) പാലിച്ചെന്നും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചെന്നും ഇൻഡിഗോ വക്താവ് എഎൻഐയോട് പറഞ്ഞു. വിമാനത്തിന്റെ പൈലറ്റുമാർ വിമാനം തിരിച്ചുവിട്ട് മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഇന്ന് വടക്കൻ ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ 6E 2102 വിമാനത്തിൽ ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നുവെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ അനുസരിച്ച് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പൈലറ്റുമാർ വിമാനം തിരിച്ചുവിട്ട് മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനം നിലവിൽ അറ്റകുറ്റപ്പണി പരിശോധനകൾക്ക് വിധേയമാണ്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം സർവീസ് പുനരാരംഭിക്കുമെന്നും വക്താവ് പറഞ്ഞു.

IndiGo Goa-Delhi flight makes emergency landing after engine failure

More Stories from this section

family-dental
witywide