‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’; മസ്കിന്റെ പരാമർശം വീണ്ടും ചർച്ചയിൽ

‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്ന ഇലോൺ മസ്കിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. ഒക്ടോബർ ഒന്നിന് എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. ഇൻസ്റ്റഗ്രാം ‘സ്വഭാവപരമായി സ്ത്രീകൾക്കായുള്ള ആപ്പാണ്’ എന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ഗൈഗർ ക്യാപിറ്റലിന്റെ പരാമർശത്തിനായിരുന്നു മസ്കിന്റെ പ്രതികരണം. പിന്നാലെ നിരവധി പേർ മസ്കിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി.

ഇൻസ്റ്റഗ്രാമിനെതിരെ മസ്ക് സമാനമായ പരാമർശം നടത്തുന്നത് ഇതാദ്യമല്ല. മേയിലും സമൂഹമാധ്യമ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഇതേ വാദം ഉന്നയിച്ചിരുന്നു. അന്നും മസ്കിന്റെ പരാമർശം ലിംഗപരമായ മുൻവിധികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മസ്കിന്റെ എക്സും മാർക്ക് സക്കർബർഗിന്റെ മെറ്റയും തമ്മിലുള്ള ദീർഘകാല മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരാമർശം. 2023ൽ മെറ്റ ‘ത്രെഡ്സ്’ പുറത്തിറക്കിയതോടെ എക്സും മെറ്റയും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമായിരുന്നു. സമൂഹമാധ്യമ മേഖലയ്ക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തും മസ്കിന്റെ എക്സ്എഐയും മെറ്റയും തമ്മിൽ മത്സരം തുടരുകയാണ്. പുതിയ പരാമർശത്തോടെ മസ്ക്-മെറ്റ വാക്‌പോരിന് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

‘Instagram is for girls’: Elon Musk reignites feud with Meta; sparks reactions online

More Stories from this section

family-dental
witywide