യുഎസ് നാവികക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം; കുവൈറ്റിലെ സൈനിക താവളങ്ങളും തകർത്തെന്ന് അവകാശവാദം

ടെഹ്റാൻ: യുഎസ് നാവികക്കപ്പലിന് നേരെ ക്രൂയിസ് മിസൈലുകൾ വർഷിച്ചതായും, കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ഇറാൻ്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഇറാനിയൻ സൈന്യത്തിൻ്റെ പ്രസ്താവന പ്രകാരം കുവൈറ്റിലെ അമേരിക്കൻ സൈനിക താവളം ലക്ഷ്യമിട്ടായിരുന്നു പ്രധാന ഡ്രോൺ ആക്രമണം. അവിടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ, ഇന്ധന ടാങ്കുകൾ, പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം, ഒരു വാച്ച് ടവർ, വെടിമരുന്ന് ഡിപ്പോ എന്നിവ തങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെടുന്നു. തങ്ങൾക്കെതിരെ അമേരിക്ക തുടർച്ചയായി നടത്തുന്ന അധിനിവേശങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ നീക്കമെന്നാണ് ഇറാനിയൻ സൈന്യം വ്യക്തമാക്കുന്നത്.

ഇതിന് പുറമെ, ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പ്രതികാരമായി, കടലിൽ കിടക്കുന്ന അമേരിക്കയുടെ “ശത്രു കപ്പലിന്” നേരെ നാവികസേന ക്രൂയിസ് മിസൈലുകൾ തൊടുത്തതായും പ്രസ്താവനയിലുണ്ട്.

അതേസമയം, ഇറാൻ്റെ ഈ അവകാശവാദങ്ങളോട് യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ മാധ്യമങ്ങൾ അമേരിക്കൻ സൈനിക വൃത്തങ്ങളെ ബന്ധപ്പെട്ടു വരികയാണ്. മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന സൂചനയാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്നത്.

Iran launches missile attack on US Navy ship; claims to have also destroyed military bases in Kuwait

Also Read

More Stories from this section

family-dental
witywide