യുദ്ധം അവസാനിപ്പിക്കാൻ പരിഹാരം നിർദേശിച്ചെന്ന് ഇറാൻ; അമേരിക്ക താല്പര്യപ്പെടുന്നുവെങ്കിൽ മുന്നോട്ട് പോകാമെന്ന് അബ്ബാസ് അരാഗ്ച്ചി

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ പരിഹാരമാർഗ്ഗം അമേരിക്കയെ അറിയിച്ചതായി ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ തങ്ങളുടെ നിലപാട് അറിയിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നും ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും മധ്യസ്ഥരായ ഖത്തറിനെ അറിയിച്ചിട്ടുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

അതേസമയം, ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇറാന് ഉപരോധത്തിലും മരവിപ്പിച്ച സ്വത്തുക്കളിലും ഇളവ് നൽകാൻ ധാരണയായെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇത്തരം വാർത്തകളെല്ലാം വെറും കെട്ടുകഥകളാണെന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന വാർത്തകൾ ഇറാനും തള്ളിക്കളഞ്ഞിട്ടുണ്ട്.

മധ്യസ്ഥ രാജ്യങ്ങൾ വഴി സമഗ്രമായ ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവർത്തിച്ചു. ചർച്ചകൾ സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള മറുപടി ഇന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ മുഖേന അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്ന കാര്യം അമേരിക്കൻ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.

Iran Offers Solutions to End War; States Readiness to Proceed If US Desires Resolution

Also Read

More Stories from this section

family-dental
witywide