
ടെഹ്റാൻ: ഇസ്രായേൽ അമേരിക്കയെ അവസാനിപ്പിക്കാനാകാത്ത യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഇതിൽ അമേരിക്കൻ ജനതയ്ക്ക് കടുത്ത മടുപ്പുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം വോട്ടർമാർക്കിടയിലെ ഇസ്രായേൽ വിരുദ്ധ വികാരമാണെന്ന ഡോണൾഡ് ട്രംപിന്റെ സി.ബി.എസ് ന്യൂസ് അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഭൂരിഭാഗം അമേരിക്കൻ ജനതയ്ക്കും ഇസ്രായേലിനോട് വിയോജിപ്പുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമായി തിരിച്ചറിയുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന കാര്യത്തിൽ അദ്ദേഹം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്,” അരാഗ്ചി തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചു.
അമേരിക്കൻ ഭരണകൂടങ്ങളെ ഇസ്രായേൽ കബളിപ്പിച്ച് ഇത്തരം യുദ്ധങ്ങളിലേക്ക് എത്തിക്കുകയാണെന്നും ഇതിനെതിരെ അമേരിക്കൻ ജനതയും പശ്ചിമേഷ്യൻ മേഖലയും രംഗത്തുവന്നു കഴിഞ്ഞതായും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Israel is dragging America into ‘endless wars’; the American people are fed up, says Iranian Foreign Minister.














