ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനഇയുടെ വധത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പ്രഖ്യാപിച്ചു. ഈ യുദ്ധത്തിൽ അമേരിക്ക ഇതിനകം തന്നെ തോറ്റുകഴിഞ്ഞതായും അതിനുള്ള തെളിവ് അവർ ഒപ്പിട്ട ധാരണയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ (IAEA) അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട ഖംനഇയുടെ മകൾ, മരുമകൻ, മരുമകൾ, പേരക്കുട്ടി എന്നീ നാല് കുടുംബാംഗങ്ങളെയും അദ്ദേഹത്തോടൊപ്പം സംസ്കരിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Iran parliament speaker says Khamenei’s death will be avenged by liberating Jerusalem












