
ടെഹ്റാൻ: അമേരിക്കയുമായി സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇറാൻ ഏതു നിമിഷവും ഒരു യുദ്ധത്തിന് സജ്ജമായിരിക്കണമെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഖാലിബാഫിന്റെ നിർണായക പരാമർശം.
അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടുമൊരു ആക്രമണം ഉണ്ടാകുന്നത് തടയുകയാണ് ഇറാന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വാഷിംഗ്ടണുമായി ഒപ്പുവെക്കുന്ന ഒരു കരാറും പൂർണ്ണമായ ഗ്യാരന്റിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക മുൻപ് നൽകിയ വാഗ്ദാനങ്ങൾ പലപ്പോഴും ലംഘിച്ചിട്ടുണ്ടെന്ന് ഖാലിബാഫ് കുറ്റപ്പെടുത്തി. ഭീഷണിപ്പെടുത്തുന്ന ശത്രുവിനെതിരെ പോരാടാൻ രാജ്യം എപ്പോഴും സന്നദ്ധരായിരിക്കണം. യുദ്ധക്കളത്തിൽ സധൈര്യം പോരാടാൻ ഇറാൻ തയ്യാറാകുമ്പോൾ മാത്രമേ രാജ്യത്തിന് സുസ്ഥിരമായ പ്രതിരോധം കൈവരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക തങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും, ഇറാനിയൻ ജനതയുമായി ഒത്തുതീർപ്പിലെത്താൻ അവർ നിർബന്ധിതരാണെന്ന് മനസ്സിലാക്കണമെന്നും ഖാലിബാഫ് ഓർമ്മിപ്പിച്ചു.
‘Do not trust America; Iran must prepare for war even amidst talks’: Iranian Speaker takes a hardline stance














