ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഒരിക്കലും വിട്ടുകൊടുക്കില്ല; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേലുള്ള അധികാരം ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് ഇറാൻ. കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ കൈകളിൽ തന്നെയായിരിക്കുമെന്ന് ഇറാനിയൻ പാർലമെൻ്റിലെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. പ്രസ് ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

കടലിടുക്കിന്മേലുള്ള അധികാരം ഇറാൻ്റെ അലംഘനീയമായ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഐആർജിസി (IRGC) കമാൻഡർ കൂടിയായ അസീസി ഞായറാഴ്ച ടെഹ്‌റാനിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കടലിടുക്കിന്മേലുള്ള അധികാരം ഇറാൻ എപ്പോഴെങ്കിലും ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് “ഒരിക്കലുമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് രാജ്യത്തിന്റെ മാറ്റമില്ലാത്ത അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പടിഞ്ഞാറൻ ഏഷ്യയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി വാഷിംഗ്ടണിനെ “ലോകത്തിലെ ഏറ്റവും വലിയ കടൽക്കൊള്ളക്കാർ” എന്നും അസീസി വിശേഷിപ്പിച്ചു.

ഒമാൻ കടലിൽ ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിനെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാൻ്റെ ഈ കർശന നിലപാട്. ലോകത്തെ എണ്ണക്കടത്തിൻ്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയാണിത്.

Iran says it will never give up control of the Strait of Hormuz

More Stories from this section

family-dental
witywide